ടിക്ക് ടോക്കിന് പിന്നാലെ മൊബൈല്‍ ഗെയിം പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. പബ്‌ജിക്ക് നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്. ഇതോടെ പബ്‌ജി ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഫൗ-ജി എന്നാണ് പേര്. സൈനികര്‍ എന്നാണ് ഫൗ-ജി എന്ന ഹിന്ദി വാക്കിന്‍റെ അര്‍ഥം. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‍സ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ഫൗ-ജി. പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയ്ക്കുള്ള പിന്തുണയാണ് ഇതെന്നും വിനോദം എന്നതിനപ്പുറത്ത് മറ്റുചില കാര്യങ്ങളും പുതിയ ഗെയിമുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പബ്‌ജി യെ വിട്ടേക്കൂ... ഇനി ഫൗ-ജി കളിക്കാം
ഫൗ-ജി എന്നാണ് ഗെയിമിന്‍റെ പേര്. സൈനികര്‍ എന്നാണ് ഫൗ-ജി എന്ന ഹിന്ദി വാക്കിന്‍റെ അര്‍ഥം. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‍സ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ഫൗ-ജി. പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയ്ക്കുള്ള പിന്തുണയാണ് ഇതെന്നും വിനോദം എന്നതിനപ്പുറത്ത് മറ്റുചില കാര്യങ്ങളും പുതിയ ഗെയിമുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍
'വിനോദത്തിനപ്പുറം നമ്മുടെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാനാവും ഈ ഗെയിമിലൂടെ. നേടുന്ന വരുമാനത്തിന്‍റെ 20 ശതമാനം ഭാരത് ക വീര്‍ ട്രസ്റ്റിന് സംഭാവന നല്‍കും' അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ബെംഗളൂരു കമ്പനിയായ എൻകോർ ഗെയിംസാണ് ഫൗ-ജി ഒരുക്കുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഈ ഗെയിം സൗജന്യമായി ലഭിക്കും. അക്ഷയ് കുമാറിന്‍റെ ട്വീറ്റിന് പിന്നാലെ ഫൗ-ജിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കോപ്പിയടിയാണെന്ന വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഫസ്റ്റ് ലുക്കില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയകള്‍ വഴി രംഗത്തെത്തിയത്. ഗൂഗിളില്‍ നിന്നും എടുത്ത ചിത്രത്തില്‍ വെറും അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഫൗ-ജി ഫസ്റ്റ്ലുക്ക് ഇറക്കിയത് എന്നാണ് പ്രധാന ആരോപണം. എന്നാല്‍ വിവാദം സംബന്ധിച്ച് ഗെയിം നിര്‍മാതാക്കളായ എന്‍ കോര്‍ ഗെയിംസോ മറ്റ് ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.