കേരളം

kerala

ETV Bharat / sitara

നിക്കിനൊപ്പം ഹോളി ആഘോഷിച്ച്‌ പ്രിയങ്ക ചോപ്ര - Priyanka Nick blessed with a baby girl

Priyanka Nick Holi celebration: ഭര്‍ത്താവ്‌ നിക്കിനൊപ്പം ഹോളി ആഘോഷിച്ച്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. ലോസ്‌ ഏഞ്ചല്‍സിലെ വീട്ടിലായിരുന്നു ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ചത്‌.

Holi with Nick Jonas  Priyanka Chopra shares glimpses of her lit Holi  Priyanka Nick Holi celebration  Priyanka shares Holi celebration visuals  നിക്കിനൊപ്പം ഹോളി ആഘോഷിച്ച്‌ പ്രിയങ്ക ചോപ്ര  Priyanka shares Holi celebration visuals  Priyanka Nick blessed with a baby girl  Priyanka Chopra upcoming movies
നിക്കിനൊപ്പം ഹോളി ആഘോഷിച്ച്‌ പ്രിയങ്ക ചോപ്ര

By

Published : Mar 19, 2022, 11:11 AM IST

Priyanka Nick Holi celebration: ഭര്‍ത്താവ്‌ നിക്കിനൊപ്പം ഹോളി ആഘോഷിച്ച്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. ലോസ്‌ ഏഞ്ചല്‍സിലെ വീട്ടിലായിരുന്നു ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ചത്‌. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഹോളി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും പ്രിയങ്കയും നിക്കും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്‌.

Priyanka shares Holi celebration visuals: പരസ്‌പരം നിറങ്ങള്‍ വിതറിയും വാട്ടര്‍ ബലൂണുകള്‍ എറിഞ്ഞും വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിക്കും അമേരിക്കയില്‍ പ്രിയങ്ക ഹോളി ആഘോഷിച്ചു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ഹോളി ആഘോഷം താരം പങ്കുവച്ചിരിക്കുന്നത്‌. നിക്കിന്‍റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തീര്‍ച്ചയായും ഇതൊരു വേറിട്ട ഹോളി ആഘോഷം തന്നെയായിരുന്നുവെന്ന്‌ പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

Priyanka Nick blessed with a baby girl: കുഞ്ഞ്‌ ജനിച്ച ശേഷമുള്ള ഇരുവരുടെയും ആദ്യ ഹോളി ആഘോഷമാണ്. ഈ വര്‍ഷമാദ്യമായിരുന്നു വാടക ഗര്‍ഭ ധാരണത്തിലൂടെ പ്രിയങ്കയും നിക്കും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്‌. ജനുവരി 22നാണ്‌ തങ്ങള്‍ക്ക്‌ പെണ്‍ കുഞ്ഞ്‌ ജനിച്ച വിവരം ഇരുവരും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്‌.

Priyanka Chopra upcoming movies: സയന്‍സ്‌ ഫിക്ഷന്‍ ആക്ഷന്‍ ചിത്രം 'ദ മാട്രിക്‌സ്‌ റെസറക്ഷന്‍സി'ലാണ് പ്രിയങ്ക ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്‌. 'സിറ്റാടെല്‍' എന്ന ത്രില്ലര്‍ സീരീസിന്‍റെ ചിത്രീകരണം അടുത്തിടെയാണ് പ്രിയങ്ക പൂര്‍ത്തിയാക്കിയത്‌. സാം ഹ്യൂഗനൊപ്പമുള്ള 'ടെക്‌സ്‌ ഫോര്‍ യു' എന്ന റൊമാന്‍റിക്‌ കോമഡിയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയിരന്നു. ആക്ഷന്‍ ചിത്രം 'എന്‍ഡിങ്‌ തിങ്‌സി'ല്‍ അന്തോണി മാക്കിയുമായി അഭിനയിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. ഫര്‍ഹാന്‍ അക്‌തറിന്‍റെ 'ജീ ലെ സാറ'യില്‍ ആലിയ ഭട്ട്‌, കത്രീന കെയ്‌ഫ്‌ എന്നിവര്‍ക്കൊപ്പമുള്ള ബോളിവുഡ്‌ ചിത്രത്തിലും പ്രിയങ്ക അഭിനയിക്കും.

Also Read: 'സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ ആകില്ല'; എകെ 62 പ്രഖ്യാപിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

ABOUT THE AUTHOR

...view details