കേരളം

kerala

ETV Bharat / sitara

'അന്ന് അഭിഷേകിന്‍റെ ഫോണ്‍ മോഷ്‌ടിച്ച് റാണി മുഖര്‍ജിക്ക് സന്ദേശമയച്ചു' ; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര - Priyanka chopra text to Rani Mukerji

Priyanka Chopra once stole Abhishek Bachchan mobile : അഭിഷേക്‌ ബച്ചന്‍റെ ഫോണ്‍ മോഷ്‌ടിച്ച പഴയ കഥ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

അഭിഷേക്‌ ബച്ചന്‍റെ ഫോണ്‍ മോഷ്‌ടിച്ച്‌ പ്രിയങ്ക ചോപ്ര  Priyanka Chopra once stole Abhishek Bachchan mobile  Priyanka chopra text to Rani Mukerji  Abhishek Bachchan Rani Mukerji movies
അഭിഷേക്‌ ബച്ചന്‍റെ ഫോണ്‍ മോഷ്‌ടിച്ച്‌ പ്രിയങ്ക ചോപ്ര; വീഡിയോ വൈറല്‍

By

Published : Feb 28, 2022, 11:50 AM IST

Priyanka Chopra once stole Abhishek Bachchan mobile : ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രിയങ്കയുമായുള്ള സിമി ഗെയര്‍വാളിന്‍റെ ടോക്ക്‌ ഷോയിലെ വീഡിയോ ആണ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രചരിക്കുന്നത്. തന്‍റെ എപ്പിസോഡില്‍ അതിഥിയായെത്തിയ പ്രിയങ്കയുമായുള്ള വീഡിയോ സിമി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

അഭിഷേക്‌ ബച്ചനുമായുള്ള സമവാക്യത്തെ കുറിച്ചാണ് വീഡിയോയുടെ തുടക്കത്തില്‍ സിമി പ്രിയങ്കയോട്‌ ചോദിക്കുന്നത്‌. അഭിഷേക്‌ ബച്ചനൊപ്പമുള്ള പ്രിയങ്കയുടെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായിരുന്നു ഈ അഭിമുഖമെന്നാണ് സൂചന.

ടോക്ക്‌ ഷോയ്‌ക്കിടെ അഭിഷേകിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച സംഭവത്തെക്കുറിച്ച് അവതാരക പ്രിയങ്കയോട്‌ ആരാഞ്ഞു. ആദ്യം തന്‍റെ ഫോണ്‍ ആണ് അഭിഷേക്‌ മോഷ്‌ടിച്ചതെന്നും അദ്ദേഹത്തിന്‌ പുറത്തുപോകേണ്ടി വന്നതിനാല്‍ കൂടുതല്‍ നേരം മറച്ചുവയ്‌ക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.

Priyanka chopra text to Rani Mukerji: അഭിഷേകിന്‍റെ ഫോണ്‍ അടിച്ചുമാറ്റുകയും അതില്‍ നിന്ന് സന്ദേശം അയച്ച കഥയും തുടര്‍ന്ന് പ്രിയങ്ക വെളിപ്പെടുത്തി. 'ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു, നിങ്ങൾ എവിടെയായിരുന്നു ?' എന്നാണ് റാണി മുഖര്‍ജിക്ക് മെസേജ് അയച്ചത്.

Also Read: Casting Couch | 'നടനെ ഒറ്റയ്‌ക്ക്‌ കാണാന്‍ വിസമ്മതിച്ചതില്‍ സിനിമയില്‍ നിന്നും പുറത്താക്കി'; വെളിപ്പെടുത്തി ഇഷ കോപ്പികര്‍

അഭിഷേക് ബച്ചന് പിന്നീട് റാണിയിൽ നിന്നും മറുപടി ലഭിക്കുകയും ചെയ്‌തു. 'ഹായ് എബി, നിനക്ക് എന്താണ് പറ്റിയത്?'- ഇപ്രകാരമായിരുന്നു റാണി മുഖർജി അഭിഷേകിനോട്‌ ചോദിച്ചത്‌. ഈ സംഭവം ആരാണ് അവതാരകയ്‌ക്ക്‌ ചോർത്തി നൽകിയതെന്ന് അറിയാൻ പ്രിയങ്ക പരമാവധി ശ്രമിക്കുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. 'ശരി, എനിക്ക്‌ ധാരാളം ആളുകളെ അറിയാം'- സംഭവം അഭിഷേക്‌ തന്നെയാകും ചോര്‍ത്തിയതെന്ന്‌ പ്രിയങ്ക ഊഹിക്കുന്നു. പങ്കുവച്ച്‌ നിമിഷ നേരം കൊണ്ട്‌ തന്നെ വീഡിയോ അവതാരകയുടെയും പ്രിയങ്കയുടെയും ആരാധകര്‍ ഏറ്റെടുത്തു.

Abhishek Bachchan Rani Mukerji movies: 'ബ്ലഫ്‌മാസ്‌റ്റര്‍' എന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രക്കൊപ്പവും 'യുവ' എന്ന സിനിമയില്‍ റാണി മുഖര്‍ജിക്കൊപ്പവും അഭിഷേക്‌ ബച്ചന്‍ അഭിനയിച്ചിരുന്നു. 'ബസ്‌ ഇത്‌നാ സാ ഖവാബ്‌ ഹേയ്‌', 'ഹം തും', 'ബണ്ടി ഓര്‍ ബബ്ലി' എന്നീ ചിത്രങ്ങളില്‍ റാണി മുഖര്‍ജിയും അഭിഷേക്‌ ബച്ചനും ഒന്നിച്ചഭിനയിച്ചിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details