തെലങ്കാന: റിലീസിനൊരുങ്ങുന്ന 'രാധേ ശ്യാമി'ന്റെ പ്രൊമോഷന് തിരക്കിലാണ് 'ബാഹുബലി' താരം പ്രഭാസ്. 'ബാഹുബലി'യുടെ രണ്ടാം ഭാഗം 'ബാഹുബലി: ദി കൺക്ലൂഷൻ' പുറത്തിറങ്ങി നാല് വർഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ബാഹുബലി' മൂന്നാം ഭാഗവുമായി രാജമൗലിയും കൂട്ടരും എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.
Prabhas Radhe Shyam promotions: 'ബാഹുബലി'യുടെ മൂന്നാം ഭാഗത്തെ കുറിച്ച് എപ്പോഴെങ്കിലും രാജമൗലിയുമായി ചർച്ച ചെയ്തിട്ടുണ്ടോ എന്ന ചോദ്യം 'രാധേ ശ്യാമി'ന്റെ പ്രൊമോഷന് വേളയില്‍ പ്രഭാസ് നേരിട്ടു. തനിക്ക് രാജമൗലിയുമായി അടുപ്പമുണ്ടെന്നും സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ടെന്നും എന്നാൽ സിനിമകളെ കുറിച്ച് മാത്രം ചോദിക്കാറില്ലെന്നും 42 കാരനായ പ്രഭാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Prabhas on Baahubali 3: 'ഞങ്ങൾ സിനിമകളെ കുറിച്ച് സംസാരിക്കില്ല. ഞങ്ങൾ വളരെ അടുത്ത ബന്ധമാണ്. ഞങ്ങൾ വഴക്കിടാറുണ്ട്.. രാവും പകലും ഞങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ എപ്പോഴാണ് സിനിമ ചെയ്യുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറില്ല. ബാഹുബലിയെ കുറിച്ചും ചോദിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തെ 10 വർഷമായി അറിയാം. സിനിമയെ കുറിച്ച് ഞാൻ ആരോടും ചോദിക്കാറില്ല. എന്തുകൊണ്ടെന്നറിയില്ല, പക്ഷേ ഞാന്‍ ചോദിക്കാറില്ല.'- പ്രഭാസ് പറഞ്ഞു.