കേരളം

kerala

ETV Bharat / sitara

ലോകനന്മക്ക് ഗാന്ധിസം, ആശയപ്രചരണത്തിന് സിനിമകൾ വേണം: നരേന്ദ്ര മോദി

ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമകൾ നിർമ്മിക്കുന്നതാണ് ഏറ്റവും മികച്ച രീതിയെന്ന് നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളോട് പറഞ്ഞു. ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡ് താരങ്ങൾ

By

Published : Oct 20, 2019, 8:11 AM IST

മുംബൈ: ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കണമെന്ന് ബോളിവുഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രി ഗാന്ധിസം ജനകീയവത്കരിക്കുന്നതിനുള്ള ആശയം വ്യക്തമാക്കിയത്. ഇതിനായി സിനിമ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, കങ്കണ റണൗത്ത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്‌താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങി മുന്‍നിര താരങ്ങളും സംവിധായകരും നിർമ്മാതാക്കളും പരിപാടിയിൽ പങ്കെടുത്തു. കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

രാഷ്ട്രപിതാവിന്‍റെ ആശയങ്ങൾ ജനപ്രിയമാക്കാൻ സിനിമകളും ടെലിവിഷൻ പരിപാടികളും നിർമ്മിക്കണമെന്നുള്ള ലക്ഷ്യം മുൻനിർത്തി ചലച്ചിത്രമേഖലയെ ക്ഷണിക്കുന്നതിലായിരുന്നു മോദി ശ്രദ്ധ കൊടുത്തിരുന്നത്. "ഗാന്ധി ലാളിത്യത്തിന്‍റെ പര്യായമാണ്. നമ്മുടെ രാജ്യത്തിന് അദ്ദേഹത്തിന്‍റെ സർഗ്ഗാത്മകതയെ ഉപയോഗപ്പെടുത്തേണ്ടത് അനുവാര്യമാണ്. ലോകത്തുടനീളം ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ സിനിമകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമകളും അത്തരം പ്രയത്നങ്ങൾ ആരംഭിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമൂഹത്തിൽ സിനിമക്കുള്ള പ്രാധാന്യം മനസ്സിലാക്കി താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അമീർഖാൻ, ഷാരൂഖ് ഖാൻ, കങ്കണ റണൗത്ത്, ഇംതിയാസ് അലി തുടങ്ങിയ താരങ്ങളും അഭിനന്ദിച്ചു. ഗാന്ധിജിയെ ലോകത്തിന് മുന്നില്‍ പുനരവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. സിനിമ എന്നത് ബിസിനസ് മാത്രമല്ലയെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഈ അവസരം പ്രയോജനപ്പെടുമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച അതിശയകരമായിരുന്നെന്നും ഗാന്ധിസം ലോക നന്മയ്ക്ക് ഉതകും വിധം പ്രചരണം നടത്താൻ സിനിമ ഉപയോഗിക്കാമെന്നും ആമിര്‍ ഖാന്‍ അറിയിച്ചു. കലയുടെ ശക്തി അറിഞ്ഞ മറ്റൊരു പ്രധാനമന്ത്രിയുണ്ടാവില്ലെന്നായിരുന്നു കങ്കണ റണൗത്തിന്‍റെ അഭിപ്രായം. ഇത്തരമൊരു കാര്യത്തിനായി സിനിമാ താരങ്ങളെ വിളിച്ചുചേര്‍ത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്നും റണൗത്ത് കൂട്ടിച്ചേർത്തു. ബോളിവുഡുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്താനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തെ റോക്ക്സ്റ്റാർ സംവിധായകൻ ഇംതിയാസ് അലി പ്രശംസിച്ചു. നമ്മൾ സിനിമാക്കാർക്ക് ഔദ്യോഗിക കാര്യങ്ങളാണ് കൂടുതൽ പരിചയമെന്ന് അലി പറഞ്ഞു. ഗാന്ധിയൻ തത്വചിന്തകൾ മനസ്സിലാക്കാൻ ഗാന്ധിയൻ സിനിമകൾ നിർമ്മിക്കുന്നത് പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details