മുംബൈ: തന്‍റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാൻ പ്രിയങ്ക ചോപ്രയേക്കാൾ ഉചിതം അലിയ ഭട്ടെന്ന് മാ ആനന്ദ് ഷീല. ഓഷോ കമ്മ്യൂണിറ്റിയിലെ മുന്‍ അന്തേവാസിയും സംഘടനയിലെ രണ്ടാംസ്ഥാനക്കാരിയുമായ മാ ആനന്ദ് ഷീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന് പ്രിയങ്ക ചോപ്ര കഴിഞ്ഞ ജനുവരിയിൽ അറിയിച്ചിരുന്നു. ഒപ്പം, ആനന്ദ് ഷീലയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് പ്രിയങ്ക തന്നെയാണെന്നും അവർ പറഞ്ഞു. "താൻ ചെറുപ്പമായിരുന്നപ്പോൾ അലിയയെപ്പോലെയായിരുന്നു. എനിക്ക് ഉണ്ടായിരുന്ന ധൈര്യം അവരിലാണ് കാണുന്നത്. ധൈര്യം അനിവാര്യമായ ഘടകമാണ്. അത് കൃത്രിമമായി ഉണ്ടാകേണ്ടതല്ല, പകരം സ്വാഭാവികമായി വരേണ്ടതാണ്," ഷീല വിശദമാക്കി.
തന്‍റെ ജീവിതകഥ പ്രിയങ്കക്കല്ല, അലിയക്കാണ് ഉചിതം: മാ ആനന്ദ് ഷീല - Alia Bhatt
ഓഷോ കമ്മ്യൂണിറ്റിയിലെ രണ്ടാംസ്ഥാനക്കാരിയായ മാ ആനന്ദ് ഷീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന് പ്രിയങ്ക ചോപ്ര കഴിഞ്ഞ ജനുവരിയിൽ അറിയിച്ചിരുന്നു.
മാ ആനന്ദ് ഷീല
പ്രിയങ്കക്ക് സിനിമ ചെയ്യാനുള്ള അവകാശം താൻ നൽകിയിട്ടില്ലെന്നും ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഒരു ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സ്വിറ്റ്സർലൻഡിൽ ഇത് നിയമപരമായ നോട്ടീസായാണ് കണക്കാക്കുന്നതെന്നും ഷീല പറഞ്ഞു. "നോട്ടീസിന് പക്ഷേ ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. പ്രിയങ്കക്ക് ചിലപ്പോൾ സമയം കിട്ടാത്തതുകൊണ്ടാവാം," മാ ആനന്ദ് ഷീല കൂട്ടിച്ചേർത്തു.