കേരളം

kerala

ETV Bharat / sitara

സാറയേയും രാകുൽ പ്രീതിനെയും ഡിസൈനർ സിമോൺ ഖംബാടയെയും എൻസിബി വിളിപ്പിച്ചേക്കും - sushant singh rajput

റിയാ ചക്രബർത്തിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോളിവുഡ് നടി സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖംബാട എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും.

സാറാ അലി ഖാൻ  രാകുൽ പ്രീത് സിംഗ്  ഡിസൈനർ സിമോൺ ഖംബാട  എൻസിബി  ചോദ്യം ചെയ്യാൻ വിളിപ്പിച്ചെക്കും  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ  ഷൗബിക് ചക്രബർത്തി  ജുഡീഷ്യൽ കസ്റ്റഡിയിൽ  റിയ ചക്രബർത്തിയും സഹോദരനും  Rhea and brother  NCB  Narcotic control bureau  Simon Khambata in drugs case  Sara Ali Khan, Rakul Print Singh and Simon Khambata  NCB SSR death  sushant singh rajput  എൻസിബി വിളിപ്പിച്ചേക്കും
സാറാ അലി ഖാനെയും രാകുൽ പ്രീതിനെയും ഡിസൈനർ സിമോൺ ഖംബാടയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും

By

Published : Sep 15, 2020, 2:19 PM IST

മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖംബാട എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ വിളിപ്പിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ റിയാ ചക്രബർത്തിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോളിവുഡ് നടിമാരെയും ഡിസൈനറെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. ഈ ആഴ്‌ച തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ 25 വ്യക്തികളുടെ ലിസ്റ്റ് എൻസിബി ശേഖരിച്ചുവരികയാണെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ഈ വാർത്ത അന്വേഷണ ഏജൻസി നിരസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുശാന്ത് സിംഗിന്‍റെ സുഹൃത്തായ സൂര്യദീപ് മൽഹോത്രയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തി‌രുന്നു. അതേ സമയം, മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയും സഹോദരൻ ഷൗബിക് ചക്രബർത്തിയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details