ദേശീയ പുരസ്കാരത്തിൽ മികച്ച ചിത്രമെന്ന നേട്ടത്തോടെ തിയേറ്ററുകളിലെത്തുകയാണ് പ്രിയദർശൻ- മോഹൻലാൽ 'ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹം'. വമ്പൻ താരനിരയെ അണിനിരത്തി ബിഗ് ബജറ്റിലൊരുക്കിയ ചിത്രം 13നാണ് റിലീസ് ചെയ്യുന്നത്. മികച്ച വിഎഫ്എക്സിന് ദേശീയ അവാർഡ് നേടിയ ചിത്രവും മരക്കാർ ആയതിനാൽ സിനിമ പ്രേക്ഷകർക്ക് വലിയ ദൃശ്യവിസ്മയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രണവും കല്യാണിയും; മരക്കാർ അറബിക്കടലിന്‍റെ സിംഹം സോങ് ടീസർ പുറത്ത് - mohanlal marakkar film news
കല്യാണി പ്രിയദർശന്‍റെ പിറന്നാള്‍ ദിനത്തില്‍ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിലെ സോങ് ടീസർ റിലീസ് ചെയ്തു.

മഞ്ജു വാര്യർ, സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, ഫാസിൽ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഇന്ന് കല്യാണി പ്രിയദർശന്‍റെ ജന്മദിനത്തില്‍ ചി ത്രത്തിലെ സോങ് ടീസർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആലപിച്ച "കണ്ണിൽ എന്‍റെ" എന്ന ഗാനമാണ് റിലീസ് ചെയ്തത്. സിയ ഉൾ ഹഖ്, ശ്വേത മോഹൻ എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലെയും ഗാനത്തിന്‍റെ ടീസറുകളും പുറത്തിറങ്ങി. ഹരി നാരായണന്‍റെ വരികൾക്ക് റോണി റാഫേല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഛായാഗ്രഹകൻ തിരുവാണ്. അയ്യപ്പൻ നായർ എംഎസ് എഡിറ്റിങ് നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ 100 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.