"പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ ആര് എന്നാണ് പലപ്പോഴും എന്നോട് ചോദിച്ചിട്ടുള്ളത്. പക്ഷേ, നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരിയാരെന്ന് അവരോട് തിരിച്ചു ചോദിക്കണം. അപ്പോൾ, ഓരോ ക്രിക്കറ്റ് പ്രേമിയും അവർ കളിയെയാണോ അതോ അതിൽ കളിക്കുന്നവർ സ്‌ത്രീയാണോ പുരുഷനാണോ എന്ന് തരംതിരിച്ചാണോ ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നതെന്ന് ഒരു നിമിഷത്തേക്കെങ്കിലും ചിന്തിക്കും". ഇന്ത്യൻ ക്രിക്കറ്റിന്‍റെ ക്യാപ്‌റ്റൻ, മിതാലി രാജിന്‍റെ വാക്കുകളാണിത്. തന്‍റെ പുതിയ ചിത്രം കായിക പശ്ചാത്തലത്തിലൊരുങ്ങുന്നതിന്‍റെ സന്തോഷം മാത്രമല്ല, പകരം സ്‌ത്രീ പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യുന്നതിന്‍റെ സന്തോഷത്തിലുമാണ് തപ്‌സി പന്നു. ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവിത കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന 'ഷബാഷ് മിതു' ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി അഞ്ചിന് ചിത്രം തിയേറ്ററിലെത്തുമെന്ന് തെന്നിന്ത്യയുടെയും ബോളിവുഡിന്‍റെയും പ്രിയങ്കരിയായ നടി തപ്‌സി പന്നു ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഒപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.
മിതാലി രാജായി തപ്‌സി പന്നുവെത്തും; ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ - Taapsee pannu
ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മിതാലി രാജിന്‍റെ കഥ പറയുന്ന ചിത്രം 'ഷബാഷ് മിതു' അടുത്ത വർഷം ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്യും.
മിതാലി രാജായി താപ്‌സി പന്നു
'പര്‍സാനിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ ധൊലാക്കിയയാണ് ഷബാഷ് മിതു സംവിധാനം ചെയ്യുന്നത്. പ്രിയ അവെൻ ആണ് തിരക്കഥ. താൻ ക്രിക്കറ്റ് കാണുമായിരുന്നെങ്കിലും ഇതുവരെയും കളിച്ചിട്ടില്ല, അതിനാൽ തന്നെ ഈ ചിത്രം തനിക്കൊരു വെല്ലുവിളിയാണെന്ന് നടി തപ്‌സി പന്നു മുമ്പ് പറഞ്ഞിരുന്നു. ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മിതാലി രാജ് ഇന്ത്യയുടെ വനിതാ താരങ്ങളില്‍ എക്കാലത്തെയും മികച്ച ക്രിക്കറ്ററായാണ് അറിയപ്പെടുന്നത്.