കേരളം

kerala

ETV Bharat / sitara

അനാവശ്യ പ്രശ്‌നങ്ങളെ അവഗണിക്കൂ, ശാന്തമാകൂ: കർഷക സഹോദരങ്ങളോട് മികാ സിംഗിന്‍റെ ആഹ്വാനം - ignore who are creating issues farmers protest news

നേരത്തെ കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകൻ രംഗത്തെത്തിയിരുന്നു. കർഷക സമരത്തിൽ മോശം സന്ദേശം പ്രചരിപ്പിക്കാനായി ചില ആളുകൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അവരെ അവഗണിച്ച് സമാധാനമായി പ്രതിഷേധിക്കുവെന്നും മികാ സിംഗ് ട്വീറ്റ് ചെയ്‌തു

entertainment news  അനാവശ്യ പ്രശ്‌നങ്ങളെ അവഗണിക്കൂ മികാ സിംഗ് വാർത്ത  കർഷക സഹോദരങ്ങളോട് മികാ സിംഗ് വാർത്ത  മികാ സിംഗ് കർഷക സമരം വാർത്ത  മികാം സിംഗ് വാർത്ത  കങ്കണ മികാ സിംഗ് വാർത്ത  mika singh asked farmer brothers news  mika singh farmer protest news  ignore who are creating issues farmers protest news  indian singer mika singh news
അനാവശ്യ പ്രശ്‌നങ്ങളെ അവഗണിക്കൂ, ശാന്തമാകൂ

By

Published : Dec 9, 2020, 5:16 PM IST

കാർഷിക നിയമത്തിനെതിരെ പോരാടുന്ന കർഷകർക്ക് വീണ്ടും പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം സമരത്തിൽ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ അവഗണിക്കണമെന്ന് മികാ സിംഗ്. മോശം പദങ്ങളും വാക്കുതർക്കങ്ങളും സൃഷ്‌ടിച്ച് സമരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ ശ്രദ്ധിക്കേണ്ടതില്ലെന്നും ശാന്തമായിരിക്കൂ എന്നും ഗായകൻ മികാം സിംഗ് തന്‍റെ കർഷക സഹോദരങ്ങളോട് നിർദേശിച്ചു.

"എന്‍റെ എല്ലാ കർഷക സഹോദരന്മാരോടും ഞാൻ അഭ്യർഥിക്കുന്നു... സമാധാനത്തോടെ ഇരിക്കൂ... മോശം പദങ്ങളും വാക്കുതർക്കങ്ങളും ആവശ്യമില്ല.. മോശം സന്ദേശം പ്രചരിപ്പിക്കാനായി ചില ആളുകൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ ശാന്തത പാലിക്കുക, വിശ്രമിക്കുക," എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

നേരത്തെ കർഷകർക്ക് എതിരെ ബോളിവുഡ് നടി കങ്കണ നടത്തിയ പ്രസ്‌താവനയിലും മികാ സിംഗ് പ്രതികരിച്ചിരുന്നു. കങ്കണ ചെയ്‌ത തെറ്റിന് അവർക്ക് പ്രതികരണം ലഭിച്ചെന്നും അവരെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് ഗായകൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കങ്കണ തന്‍റെ തെറ്റ് മനസിലാക്കിയപ്പോൾ ക്ഷമാപണം നടത്തിയില്ലെങ്കിലും ട്വീറ്റ് പിൻവലിച്ചിരുന്നു. അതിനാൽ തന്നെ ഇപ്പോൾ തങ്ങളുടെ അവകാശത്തിനായി നടത്തുന്ന സമരത്തിൽ ശ്രദ്ധ ചെലുത്തുവെന്നും മികാ സിംഗ് ആദ്യം പങ്കുവെച്ച ട്വീറ്റിൽ വിശദമാക്കി.

ABOUT THE AUTHOR

...view details