കേരളം

kerala

ETV Bharat / sitara

സംഗീത ലോകത്തും മാഫിയകളുണ്ടെന്ന് ഗായകന്‍ സോനു നിഗം - സംഗീത ലോകത്തും മാഫിയകളുണ്ടെന്ന് ഗായകന്‍ സോനു നിഗം

ഇന്ന് സുശാന്ത് സിങ് എന്ന നടൻ മരിച്ചു. സംഗീത രംഗത്തുള്ളവരെക്കുറിച്ചും നാളെ ഇത് കേൾക്കാനാവുമെന്ന് സോനു നിഗം വീഡിയോയില്‍ പറഞ്ഞു

sonu nigam slams music mafias  sonu nigam on music mafias  sonu nigam on music industry  sonu on suicides in music industry  sonu on sushants death  sonu nigam on sushant singh rajput suicide  സംഗീത ലോകത്തും മാഫിയകളുണ്ടെന്ന് ഗായകന്‍ സോനു നിഗം  ഗായകന്‍ സോനു നിഗം
സംഗീത ലോകത്തും മാഫിയകളുണ്ടെന്ന് ഗായകന്‍ സോനു നിഗം

By

Published : Jun 19, 2020, 4:55 PM IST

സുശാന്ത് സിങിന്‍റെ മരണത്തെ തുടര്‍ന്ന് വലിയ കോളിളക്കങ്ങളാണ് ബോളിവുഡില്‍ നടക്കുന്നത്. സ്വജപക്ഷപാതത്തെ കുറിച്ചും ബോളിവുഡിലെ മാഫിയകളെ കുറിച്ചും തുറന്ന് പറഞ്ഞ് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ അഭിനയരംഗത്ത് മാത്രമല്ല ബോളിവുഡ് സംഗീത ലോകത്തും പക്ഷപാതമുണ്ടെന്ന് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് സോനു നിഗം. രണ്ട് സംഗീത കമ്പനികൾക്കെതിരെ വലിയ വിമർശനവും സോനു നിഗം ഉയര്‍ത്തി. നിരവധി ഗായകരെയും ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും മാഫിയകള്‍ ഇല്ലാതാക്കുന്നുവെന്നാണ് സോനുവിന്‍റെ ആരോപണം.

'ഇന്ന് സുശാന്ത് സിങ് എന്ന നടൻ മരിച്ചു. സംഗീത രംഗത്തുള്ളവരെക്കുറിച്ചും നാളെ ഇത് കേൾക്കാനാവും. ചെറുപ്പത്തിൽ തന്നെ അരങ്ങേറ്റം കുറിക്കാനായതിനാൽ ഞാൻ ഭാഗ്യവാനായിരുന്നു. അതിനാൽ ഈ മാഫിയയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. എന്നാൽ പുതിയ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലനിൽക്കുന്നത്. പുതിയ പ്രതിഭകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നിർമാതാക്കളും സംഗീത സംവിധായകരുമുണ്ട്. എന്നാൽ മുഴുവൻ സ്വാധീനവും രണ്ട് സംഗീത കമ്പനികളിലാണ്. ആര് പാടണം, ആര് പാടേണ്ടയെന്ന് അവർ തീരുമാനിക്കും. ഈ മാഫിയ അവർക്ക് ബന്ധമുള്ളവരെ മാത്രമാണ് ഉപയോഗിക്കുക.' സോനു പറയുന്നു. സംഗീത കമ്പനികൾ പുതുമുഖങ്ങളോട് അനുകമ്പ കാണിക്കണമെന്നും അവരെ പീഡിപ്പിക്കരുതെന്നും സോനു നിഗം വീഡിയോയില്‍ അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details