അനുരാഗ് കശ്യപ് അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ വില്‍ക്കുന്നു
അവാര്‍ഡുകള്‍ വിറ്റ് പതിമൂന്ന് ലക്ഷം രൂപയെങ്കിലും സമാഹരിച്ച് കൊവിഡ് ബാധിതരെ സഹായിക്കാനാണ് ഇവരുടെ പദ്ധതി
പുരസ്കാരങ്ങള്‍ വില്‍ക്കാനൊരുങ്ങി സംവിധായകരായ അനുരാഗ് കശ്യപ്, നീരജ് ഗായ്‌വാന്‍, ഗാനരചയിതാവ് വരുണ്‍ ഗ്രോവര്‍ എന്നീ ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍. കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായി പണം കണ്ടെത്താനാണ് അനുരാഗ് കശ്യപ് അടക്കമുള്ളവര്‍ പുരസ്കാരങ്ങള്‍ വില്‍ക്കുന്നത്. ഗാങ്‌സ് ഓഫ് വാസിയപൂര്‍ എന്ന ചിത്രത്തിന് ലഭിച്ച ഫിലിംഫെയര്‍ അവാര്‍ഡാണ് അനുരാഗ് കശ്യപ് ലേലം ചെയ്യുന്നത്. ദേശീയ പുരസ്‌കാര ജേതാവ് നീരജ് ഗായ്‌വാന്‍ മൂന്ന് ചിത്രങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളാണ് ലേലം ചെയ്യുന്നത്. ആദ്യ ചിത്രം മസാന് ലഭിച്ച ടിഒഐഎഫ്‌എ അവാര്‍ഡ്, ജ്യൂസ് എന്ന ചിത്രത്തിന് ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ്, മസാന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച അംഗീകാരം എന്നിവയാണ് ലേലം ചെയ്യുന്നത്. ഗാനരചയിതാവ് വരുണ്‍ ഗ്രോവര്‍ ദം ലഗാ കേ ഹൈഷാ എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡാണ് ലേലം ചെയ്യുന്നത്. അവാര്‍ഡുകള്‍ വിറ്റ് പതിമൂന്ന് ലക്ഷം രൂപയെങ്കിലും സമാഹരിച്ച് കൊവിഡ് ബാധിതരെ സഹായിക്കാനാണ് ഇവരുടെ പദ്ധതി.