ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് പറഞ്ഞ ബോളിവുഡ് നടി മീരാ ചോപ്രക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. താൻ ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധികയല്ലെന്നും തനിക്ക് ഇഷ്‌ടപ്പെട്ട നടൻ മഹേഷ് ബാബുവാണെന്നും നടി അഭിപ്രായപ്പെട്ടതിനെ തുടർന്ന് ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകരാണ് നടിക്കെതിരെ ബലാത്സംഗ ഭീഷണിയും അസഭ്യ കമന്‍റുകളുമായി എത്തിയത്. എന്നാൽ, സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ മീരാ ചോപ്ര തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഇഷ്ടനടനെ ചൊല്ലി തർക്കം: സമൂഹ മാധ്യമങ്ങളിലെ ആക്ഷേപങ്ങൾക്കെതിരെ മീരാ ചോപ്ര - bollywood actress
താൻ ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധികയല്ലെന്നും തനിക്ക് ഇഷ്‌ടപ്പെട്ട നടൻ മഹേഷ് ബാബുവാണെന്നും നടി അഭിപ്രായപ്പെട്ടതിനെ തുടർന്ന് ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകർ നടിക്കെതിരെ അസഭ്യ കമന്‍റുകളും ആക്ഷേപങ്ങളും ഉയർത്തിയിരുന്നു.
ജൂനിയർ എൻടിആറിനോടുള്ള ചോദ്യമായാണ് താരത്തിന്‍റെ പ്രതികരണം. "താങ്കളെക്കാള്‍ ഞാൻ മഹേഷ് ബാബുവിനെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്‍റെ പേരിലാണ് ഇതെല്ലാം. നിങ്ങളുടെ ആരാധകർ എന്‍റെ രക്ഷകർത്താക്കൾക്ക് ഇങ്ങനെ കുറേ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഇത്തരം ആരാധകരുള്ളതില്‍ താങ്കള്‍ അഭിമാനിക്കുന്നുണ്ടോ?," ജൂനിയര്‍ എന്‍ടിആർ ഈ ട്വീറ്റ് അവഗണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും നടി കൂട്ടിച്ചേർത്തു. ട്വീറ്റിനൊപ്പം, തനിക്കെതിരെ വന്ന അസഭ്യ കമന്‍റുകളും പോസ്റ്റുകളും മീരാ ചോപ്ര പുറത്തുവിട്ടിട്ടുണ്ട്.