മനീഷ കൊയ്‌രാള, ജാവേദ് ജാഫ്രി, നികിത ദത്ത, പ്രീത് കമാനി, എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന 'മസ്‌ക'യുടെ ട്രെയിലർ പുറത്തിറക്കി. നെറ്റ്ഫ്ലിക്‌സ് ഇന്ത്യയിലൂടെയാണ് നീരജ് ഉദ്വാനി ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്‍റെ സംപ്രേക്ഷണം നടക്കുക.
'മസ്‌ക' ട്രെയിലർ റിലീസ് ചെയ്‌തു; ചിത്രം ഈ മാസം 27ന് നെറ്റ്ഫ്ലിക്‌സിൽ - നീരജ് ഉദ്വാനി
നവാഗതനായ നീരജ് ഉദ്വാനിയാണ് മസ്‌കയുടെ സംവിധായകൻ. മുംബൈയിലെ അതിപുരാതനമായ ഇറാനി കഫേ നടത്തുന്ന കുടുംബത്തിന്‍റെ കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മസ്‌ക
മുംബൈയിലെ അതിപുരാതനമായ ഇറാനി കഫേ നടത്തുന്ന കുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നേറുന്നത്. അഭിനേതാവാകാൻ ഇഷ്‌ടമുള്ള യുവാവിനെയും മകൻ ഇറാനി കഫേ നടത്തി മസ്‌കാവാലയാകാൻ ആഗ്രഹിക്കുന്ന അമ്മയുടെയും കഥ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശേഷം, തന്‍റെ ആഗ്രഹവും കുടുംബത്തിന്‍റെ അഭിലാഷവും നായകൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാസം 27 മുതൽ മസ്‌ക നെറ്റ്ഫ്ലിക്‌സിലൂടെ സംപ്രേക്ഷണം ചെയ്യും.