അജയ് ദേവ്ഗൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മൈദാൻ'. ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ നടി കീർത്തി സുരേഷിനെയാണ് തീരുമാനിച്ചിരുന്നതെങ്കിലും സിനിമയിൽ നിന്ന് താരം പിന്മാറിയതിനെത്തുടർന്ന് പുതിയ നായികയെ തെരഞ്ഞെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതത്തെ അടിസ്ഥാനാമാക്കിയുള്ള ചിത്രത്തിൽ അജയ് ദേവ്ഗൺ നായകനായെത്തുമ്പോൾ ഭാര്യാ വേഷം ചെയ്യുന്നത് മലയാളികളുടെ ഇഷ്‌ടതാരം പ്രിയാ മണിയാണ്.
അജയ് ദേവ്ഗണിന്‍റെ നായിക കീർത്തിയല്ല, പ്രിയാ മണിയാണ് - Ajay Devgn and Priya Mani
ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതത്തെ അടിസ്ഥാനാമാക്കിയുള്ള ചിത്രത്തിൽ അജയ് ദേവ്ഗൺ നായകനായെത്തുമ്പോൾ ഭാര്യാ വേഷം ചെയ്യുന്നത് മലയാളികളുടെ ഇഷ്‌ടതാരം പ്രിയാ മണിയാണ്
കഥാപാത്രത്തിന് തന്നെക്കാൾ പ്രായം കൂടുതലാണ് എന്ന കാരണത്താലാണ് കീർത്തി മൈദാൻ ചിത്രത്തെ ഒഴിവാക്കുന്നത്. എന്നാൽ, താരം നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ സിനിമ മഹാനടിയിൽ പ്രായമുള്ള വേഷവും കൈകാര്യം ചെയ്‌തിരുന്നു. അതിനാൽ തന്നെ, തന്‍റെ വേഷങ്ങൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്നതിനാലാണ് പിന്മാറ്റം. അമിത് ശർമ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം മൈദാൻ നിർമിക്കുന്നത് ബോണി കപൂറും ആകാശ് ചൗളയും അരുണവ ജോയ് സെന്‍ഗുപ്‌തയും ചേര്‍ന്നാണ്. ദേശീയ പുരസ്‌കാരജേതാവ് പ്രിയാ മണിയാണ് മൈദാനിലെ നായികയെന്നറിയിച്ചുകൊണ്ട് നടൻ അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്‌തിരുന്നു.