കേരളം

kerala

ETV Bharat / sitara

അക്രമം കൂടാതെ പരിഹാരം കാണണം; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണി - ജെഎന്‍യു വിഷയം

അക്രമങ്ങള്‍ കൂടാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്ന് സണ്ണി ലിയോണി പ്രതികരിച്ചു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്

SUNNY LEONE  Sunny Leone on JNU violence  JNU violence  ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണി  സണ്ണി ലിയോണി  ജെഎന്‍യു വിഷയം  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല
അക്രമം കൂടാതെ പരിഹാരം കാണണം; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണി

By

Published : Jan 9, 2020, 8:22 PM IST

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. അക്രമങ്ങള്‍ കൂടാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്ന് സണ്ണി ലിയോണി പ്രതികരിച്ചു.

'അക്രമമാണ് തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം ആക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണ്' സണ്ണി ലിയോണി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details