മുംബൈ: ലോക്ക് ഡൗണിൽ സാമൂഹിക ജീവിതം വളരെയധികം ബാധിക്കപ്പെട്ടു. എന്നാൽ, വീടുകളിലേക്ക് ഒതുങ്ങിയ മനുഷ്യന് തിരിച്ചറിവിന്‍റെ കാലം കൂടിയായിരുന്നു രണ്ടു മാസത്തോളം നീണ്ടു നിന്ന ലോക്ക് ഡൗൺ. 78 വർഷത്തിനിടെ മനസിലാക്കാത്ത പലതും ഈ കാലയളവ് തന്നെ പഠിപ്പിച്ചുവെന്നാണ് അമിതാഭ് ബച്ചൻ വെളിപ്പെടുത്തുന്നത്. ഇത്ര നാളും ജോലിക്കാരെ ചുമതലപ്പെടുത്തി ചെയ്‌തിരുന്ന പല കാര്യങ്ങളും സ്വന്തമായി ചെയ്‌തു. തന്‍റെ വീട്ടിലെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് പഠിക്കാനും അവയൊക്കെ സ്വന്തമായി ചെയ്യുവാനും ലോക്ക് ഡൗൺ കാലത്ത് സാധിച്ചു. "വീട്ടിലെ മുറികൾ, ശുചീകരണമുറികൾ, എല്ലാം വൃത്തിയാക്കി. വസ്‌ത്രങ്ങൾ സ്വന്തമായി കഴുകി. അങ്ങന, നമ്മൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും സ്വയം ചെയ്‌തു തുടങ്ങി." അവയിലൊക്കെ അതിയായ സന്തോഷവും കണ്ടെത്തിയതായും ബിഗ് ബി തന്‍റെ ബ്ലോഗിലൂടെ വിവരിച്ചു.
78 വർഷത്തേക്കാൾ ജീവിതം പഠിച്ചത് ലോക്ക് ഡൗണിലെന്ന് അമിതാഭ് ബച്ചൻ
തന്‍റെ വീട്ടിലെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് പഠിക്കാനും അവയൊക്കെ സ്വന്തമായി ചെയ്യുവാനും ലോക്ക് ഡൗൺ കാലത്ത് സാധിച്ചുവെന്നും അത് പുതിയ തിരിച്ചറിവുകളിലേക്ക് നയിച്ചെന്നും ബിഗ് ബി വെളിപ്പെടുത്തി.
78 വർഷത്തിനിടെ ജീവിതം പഠിപ്പിച്ച ലോക്ക് ഡൗണിനെ കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചൻ
ഇതുവഴി ജോലിക്കാർ ചെയ്‌തിരുന്ന പ്രവർത്തനങ്ങളുടെ മൂല്യം ശരിക്കും മനസിലാക്കിയെന്നും അമിതാഭ് ബച്ചൻ കുറിച്ചു. "ഓരോ ദിവസവും ഒരു പഠനമാണ്.. ഓരോ ദിവസവും ഒരു പുതിയ ഉണർവാണ്," എന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് ലോക്ക് ഡൗണിന്‍റെ മേന്മകളെ കുറിച്ച് ബോളിവുഡ് താരം പറഞ്ഞത്.