കെ.എൽ രാഹുലിനൊപ്പമുള്ള ആതിയയുടെ ചിത്രത്തിന് അച്ഛൻ സുനിൽ ഷെട്ടിയുടെ കമന്‍റ് - കെ.എൽ രാഹുൽ
പഴയ മോഡൽ ടെലഫോണിന്‍റെ റിസീവര്‍ പിടിച്ച് നില്‍ക്കുന്ന ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും സമീപത്ത് നിൽക്കുന്ന സിനിമാ താരം ആതിയ ഷെട്ടിയുമുള്ള ചിത്രത്തിന് സുനില്‍ ഷെട്ടിയും കമന്‍റ് ചെയ്‌തതോടെ ചിത്രം വൈറലാകുകയാണ്.
കെ.എൽ രാഹുലിനൊപ്പമുള്ള ആതിയ
ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടിയും തമ്മിലുള്ള ചിത്രങ്ങൾ വൈറലാകുന്നു. പഴയ മോഡൽ ടെലഫോണിന്‍റെ റിസീവര്‍ പിടിച്ച് നില്‍ക്കുന്ന ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും സമീപത്ത് നിൽക്കുന്ന സിനിമാ താരം ആതിയ ഷെട്ടിയുമുള്ള ചിത്രം രാഹുല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. "ഹലോ ദേവി പ്രസാദ്" എന്ന കാപ്‌ഷൻ നൽകിയിരിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ടെങ്കിലും ഇതിൽ ശ്രദ്ധേയമാകുന്ന കമന്‍റ് സുനില്‍ ഷെട്ടിയുടെതാണ്.