കേരളം

kerala

ETV Bharat / sitara

Vicky Katrina wedding : കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി - Vickat wedding telecast rights sold to Amazon prime

Vicky Katrina wedding : ഒടുവില്‍ കാത്തിരുന്ന ആ താര വിവാഹത്തിന് ബോളിവുഡ്‌ ലോകം സാക്ഷ്യം വഹിച്ചു. ബോളിവുഡിന്‍റെ സ്വന്തം താര ജോഡികളായ കത്രീന കെയ്‌ഫും വിക്കി കൗശലും വിവാഹിതരായി. മൂന്ന് ദിവസത്തെ ആഘോഷ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു വിവാഹം.

Vicky Kaushal and Katrina Kaif are finally married  Vicky Katrina wedding  വിക്കിയും കത്രീനയും വിവാഹിതരായി  Strict restrictions in Vickat wedding  Vickat wedding telecast rights sold to Amazon prime  Latest Bollywood celebrity wedding
Vicky Katrina wedding : ഒടുവില്‍ വിക്കിയും കത്രീനയും വിവാഹിതരായി

By

Published : Dec 10, 2021, 10:00 AM IST

Vicky Katrina wedding : കാത്തിരുന്ന പ്രൗഡ ഗംഭീര വിവാഹത്തിന് ബോളിവുഡ്‌ ലോകം സാക്ഷ്യം വഹിച്ചു. അതെ, ബോളിവുഡ്‌ താര ജോഡികളായ വിക്കി കൗശലും കത്രീന കെയ്‌ഫും വിവാഹിതരായി. ജയ്‌പൂരിലെ ഫോര്‍ട്ട് ബര്‍വാരയിലെ സെന്‍സസ്‌ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Strict restrictions in Vickat wedding : അതീവ സുരക്ഷ ക്രമീകരണങ്ങളോടെയായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു വിവാഹ വേദിയിലേയ്‌ക്ക് പ്രവേശനമൊരുക്കിയത്. ബോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കായിരുന്നു ക്ഷണം.

നേരത്തെ നല്‍കിയിരുന്ന രഹസ്യ കോഡുമായി മാത്രമേ വിവാഹ സ്ഥലത്തേയ്‌ക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവെയ്‌ക്കണമായിരുന്നു. കൂടാതെ റിസോര്‍ട്ടിനുള്ളിലേക്ക് ഫോണ്‍ കൊണ്ട് പോവാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു.

അതേസമയം തങ്ങളുടെ വിവാഹ ചിത്രം കത്രീന തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ചിത്രത്തിന് താഴെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്.

മൂന്ന് ദിവസങ്ങളുടെ ആഘോഷ ചടങ്ങുകള്‍ക്കൊടുവിലായിരുന്നു വിവാഹം. രണ്ട് ദിവസങ്ങളിലായി നടന്ന സംഗീത വിരുന്ന്, മെഹന്തി ആഘോഷങ്ങള്‍ക്ക് ശേഷം മൂന്നാം ദിനമായിരുന്നു വിവാഹം.

Vickat wedding telecast rights sold to Amazon prime : വിക്കി-കത്രീന വിവാഹ ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 80 കോടി രൂപയ്‌ക്കാണ് വിക്കി-കത്രീന വിവാഹ വീഡിയോയുടെ ഒടിടി റൈറ്റ്‌സ്‌ അവകാശം വിറ്റുപോയത്. 2022 തുടക്കത്തില്‍ വിവാഹ വീഡിയോ റിലീസ്‌ ചെയ്യുമെന്നാണ് സൂചന.

2019ല്‍ നടന്ന പ്രിയങ്ക ചോപ്ര-നിക്ക്‌ ജൊനാസ്‌ വിവാഹ വീഡിയോയുടെ സംപ്രേക്ഷണവും അമേരിക്കന്‍ ചാനല്‍ വന്‍ തുകയ്‌ക്ക് സ്വന്തമാക്കിയിരുന്നു.

Also Read : Katrina - Vicky Wedding : വിവാഹ ചെലവിന്‍റെ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ?

ABOUT THE AUTHOR

...view details