ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് കാര്‍ത്തിക് ആര്യന്‍. ആരാധകരുടെ പ്രിയ താരം എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് താരം വീണ്ടും വാര്‍ത്തകളിള്‍ ഇടംപിടിച്ചിരിക്കുകയാണ്.
Karthik Aaryan is in love again: നടിയുമായോ മറ്റ് പെണ്‍സുഹൃത്തുക്കളുമായോ അല്ല താരം പ്രണയത്തിലായത്. രോമമുള്ള ഒരു സുഹൃത്തുമായാണ് താരം പ്രണയത്തിലായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രണയിതാവിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് കാര്‍ത്തിക് ആര്യന്‍ രംഗത്തെത്തിയിരിക്കുകയാണ്.
Karthik Aaryan with cute Katori: നായ്‌ക്കുട്ടിയാണ് താരത്തിന്‍റെ പുതിയ സുഹൃത്ത്. അവള്‍ക്കൊരു പേരും താരം കണ്ടുപിടിച്ചിട്ടുണ്ട്. കടോരി ആര്യന്‍ എന്നാണ് നായ്‌ക്കുട്ടിയുടെ പേര്. കടോരി ആര്യന്‍ മനോഹരമായ പേരാണെന്നാണ് പല താരങ്ങളും കമന്‍റ് ചെയ്‌തിരിക്കുന്നത്.
ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക് ആര്യന്‍ കടോരിയുടെ ചിത്രം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചത്. കാര്‍ത്തിക്കിന്‍റെ ഈ അടിക്കുറിപ്പ് കണ്ടതോടെ, താരം പ്രണയത്തിലാണെന്ന് പലരും തെറ്റിദ്ധരിച്ചു. 'കടോരി, ഞാന്‍ വീണ്ടും പ്രണയത്തിലാണ്.' -ഇപ്രകാരമാണ് കാര്‍ത്തിക് കടോരിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. കാര്‍ത്തിക്കിന്‍റെ ഈ പോസ്‌റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.