കേരളം

kerala

ETV Bharat / sitara

പ്രെഗ്നൻസി ബൈബിൾ; കരീനക്കെതിരെ ക്രിസ്ത്യൻ സംഘടനകൾ

കരീന കപൂറിന്‍റെ പുസ്തകം പ്രെഗ്നൻസി ബൈബിൾ ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതി.

kareena kapoor  pregnancy bible  alpha omega christian mahasangh  പ്രെഗ്നൻസി ബൈബിൾ  കരീനക്കെതിരെ ക്രിസ്ത്യൻ സംഘടനകൾ
case against kareena kapoor for the title of her book

By

Published : Jul 16, 2021, 7:15 PM IST

നടി കരീന കപൂറിനെതിരെ പൊലീസിൽ പരാതിപ്പെട്ട് ക്രിസ്ത്യൻ സംഘടനകൾ. തന്‍റെ ഗർഭകാല അനുഭവങ്ങളെ കുറിച്ച് അതിഥി ഷാ ബിംജാനിക്കൊപ്പം കരീന എഴുതിയ പ്രെഗ്നൻസി ബൈബിൾ എന്ന പുസ്തകത്തെ സംബന്ധിച്ചാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്‍റ് ആഷിഷ് ഷിന്‍ഡോ പരാതി നൽകിയിരിക്കുന്നത്. പുസ്തകം ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ബൈബിൾ ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണെന്നും പുസ്തകത്തിന്‍റെ പേര് മാറ്റണമെന്നും നടിക്കും മറ്റ് രണ്ട് പേർക്കുെമതിരെ ഐപിസി സെക്ഷൻ 295 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ പറയുന്നു.

Also Read: ടി സീരീസ് മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ കേസ്

ജൂലൈ 9നാണ് കരീനയുടെ പുസ്തകം പുറത്തിറങ്ങിയത്. ജഗ്ഗർനട്ട് ബുക്സാണ് പ്രസാധകർ.

ABOUT THE AUTHOR

...view details