ബോളിവുഡ് സിനിമാമേഖലയിലെ 99 ശതമാനം ആളുകളും ലഹരിക്ക് അടിമകളാണെന്ന പ്രസ്താവനക്ക് പിന്നാലെ യുവതാരങ്ങളോട് രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ടിന്‍റെ ട്വീറ്റ്. സുശാന്ത് സിങ് രജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നടി റിയ ചക്രബര്‍ത്തിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്തപരിശോധന നടത്താനും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നുമാണ് കങ്കണ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് യുവതാരങ്ങള്‍ രക്തപരിശോധന നടത്തണമെന്ന് കങ്കണ റണൗട്ട് - രൺബീർ കപൂർ
നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്തപരിശോധന നടത്താനും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നുമാണ് കങ്കണ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്
ബോളിവുഡ് യുവതാരങ്ങളോട് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ട് കങ്കണ റണൗട്ട്
'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്ത പരിശോധന നടത്താനും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് മറുപടി നൽകാനും ഞാൻ അഭ്യർഥിക്കുകയാണ്. അവർ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണങ്ങളുണ്ട്. അവർ ഈ ആരോപണങ്ങൾ കളവാണെന്ന് തെളിയിക്കണം. അവർ ക്ലീനാണെന്ന തെളിവ് പുറത്ത് വന്നാൽ നിരവധി യുവാക്കളെ നിങ്ങള്‍ക്ക് പ്രചോദിപ്പിക്കാനാവും' കങ്കണ കുറിച്ചു.