കേരളം

kerala

ETV Bharat / sitara

കോടതിയിൽ ഹാജരാകാത്തതിൽ പ്രതികരണവുമായി കങ്കണ

തനിക്കെതിരെ നിലവിൽ 700 കേസുകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗമുണ്ടായിരുന്നതിനാലാണ് കോടതിയിൽ ഹാജരാകാത്തതെന്നും കങ്കണ ട്വീറ്റിൽ പറഞ്ഞു

kankana ranuat news  കങ്കണ കോടതിയിൽ ഹാജരായില്ല വാർത്ത  കങ്കണക്കെതിരെ ജാവേദ് അക്തർ കേസ് വാർത്ത  മാനനഷ്‌ടക്കേസ് കങ്കണ വാർത്ത  kangana ranaut case javed akhtar news  kangana ranaut response not attending court news latest  not presenting before court today kangana news
കോടതിയിൽ ഹാജരാകാത്തതിൽ പ്രതികരണവുമായി കങ്കണ

By

Published : Mar 1, 2021, 4:46 PM IST

കങ്കണക്കെതിരെ ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്‌ടക്കേസിന്‍റെ വിചാരണക്ക് ഇന്ന് ഹാജരാകാത്തതിനെ തുടർന്ന് നടിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം ഒന്നാം തിയതി കോടതി നടിക്കയച്ച സമൻസിൽ മാർച്ച് ഒന്നിനകം ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് താൻ ഹാജരാകത്തതിനുള്ള കാരണം ട്വിറ്ററിലൂടെ നടി വ്യക്തമാക്കി.

തനിക്കെതിരെ നിലവിൽ 700 കേസുകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗമുണ്ടായിരുന്നതിനാലാണ് കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്നതെന്നും കങ്കണ റണൗട്ട് ട്വീറ്റ് ചെയ്‌തു.

"ഞാൻ എന്‍റെ വീട്ടിൽ യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു. എനിക്കെതിരെ ഫയൽ ചെയ്തിട്ടുള്ള 700 കേസുകൾ മണികർണിക ഫിലിംസ് സ്ഥാപിച്ച അക്ഷത് റണൗട് ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടി വന്നു. ഇന്ന് ഓഫിസിലും ഇത് സംബന്ധിച്ച് സുപ്രധാന യോഗത്തിൽ പങ്കെടുക്കണമെന്ന് അക്ഷത് പറഞ്ഞിരുന്നു, എന്നാൽ അതിനും സാധിച്ചില്ല, എന്‍റെ ഹൃദയം വീണ്ടും തകർന്നു," എന്നാണ് കങ്കണ റണൗട്ട് ട്വീറ്റിൽ പറഞ്ഞത്.

അനധികൃതമായി കെട്ടിടം പണിഞ്ഞതും നടൻ ഹൃത്വിക് റോഷനും കങ്കണയുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസുമുൾപ്പെടെ നടിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details