ഇന്ത്യന്‍ സ്ത്രീകളുടെ ഇപ്പോഴത്തെ വസ്ത്ര ധാരണ രീതിയെ വിമര്‍ശിച്ചുകൊണ്ടാണ് ബോളിവുഡ് നടി കങ്കണ റണൗട്ട് പുതിയ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സ്വന്തം സംസ്‌കാരത്തെ മറന്ന് അമേരിക്കന്‍ വസ്ത്രധാരണ സംസ്‌കാരമാണ് ഇന്ത്യന്‍ സ്ത്രീകള്‍ പിന്തുടരുന്നത് എന്നാണ് കങ്കണ കുറിച്ചത്. 1885 ലെ ഒരു പഴയ ഫോട്ടോ കൂടി പങ്കുവെച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ ചിത്രമാണിത്. ഇവര്‍ ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രമാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്‌തത്. 'പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനുള്ള അമേരിക്കന്‍ ജീന്‍സും റാഗ്സും ധരിച്ച് അവര്‍ പ്രതിനിധീകരിക്കുന്നത് അമേരിക്കന്‍ വസ്ത്ര വിപണിയെയാണ്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതിന് പിന്നാലെ നടിക്കെതിരെ ട്രോള്‍ പൂരമാണ് സോഷ്യല്‍ മീഡിയയില്‍.
ഇന്ത്യന്‍ സ്‌ത്രീകള്‍ അമേരിക്കന്‍ സംസ്‌കാരം വളര്‍ത്തുന്നുവെന്ന് കങ്കണ, നടിയുടെ പഴയ ഫോട്ടോകള്‍ കുത്തിപൊക്കി സോഷ്യല്‍മീഡിയ
സ്വന്തം സംസ്‌കാരത്തെ മറന്ന് അമേരിക്കന്‍ വസ്ത്രധാരണ സംസ്‌കാരമാണ് ഇന്ത്യന്‍ സ്ത്രീകള്‍ പിന്തുടരുന്നത് എന്നാണ് കങ്കണ കുറിച്ചത്. 1885 ലെ ഒരു പഴയ ഫോട്ടോ കൂടി പങ്കുവെച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്
കങ്കണ
അമേരിക്കന്‍ സ്റ്റൈല്‍ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ കുത്തിപ്പൊക്കി ട്രോളുകള്‍ സൃഷ്ടിച്ചാണ് സോഷ്യല്‍മീഡിയ കങ്കണക്കെതിരെ പ്രതികരിക്കുന്നത്.