മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്‍റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്‍റെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ മാധ്യമപ്രവര്‍ത്തകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ച് തുടങ്ങിയത്. തന്‍റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് മോശം നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്‍റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു.
വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി കങ്കണ റണാവത്ത്; വൈറലായി വീഡിയോ
കങ്കണയുടെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് മോശം നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്.
വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി കങ്കണ റണാവത്ത്; വൈറലായി വീഡിയോ
കങ്കണ മോശമായാണ് പെരുമാറിയതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും നടി വ്യക്തമാക്കി. പ്രകാശ് സംവിധാനം ചെയ്ത 'ജഡ്ജ്‌മെന്‍റല്‍ ഹേ ക്യാ'യില്‍ രാജ്‌കുമാര്‍ റാവുവാണ് നായകന്‍. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.