ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളാണെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ ട്വീറ്റ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്‌ത പോസ്റ്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമായ 'ഈറോസ് നൗ'വിനെതിരെ വിമര്‍ശനവുമായി കങ്കണ റണൗട്ട്
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്‌ത പോസ്റ്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച് അശ്ലീല ചുവയോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ ഇറോസ് നൗ പോസ്റ്റ് ചെയ്‌തിരുന്നു
നവരാത്രിയോട് അനുബന്ധിച്ച് അശ്ലീല ചുവയോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ ഇറോസ് നൗ പോസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കങ്കണ റണൗട്ട് ഉന്നയിച്ചിരിക്കുന്നത്. 'കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്ന രീതിയിലുള്ള സിനിമകള്‍ വരണം.
സമൂഹത്തിന് കാണാന്‍ കഴിയുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സായി സിനിമയെ നിലനിര്‍ത്തണം. ചിത്രങ്ങള്‍ വ്യക്തിപരമായി കാണാന്‍ സാധിക്കുമ്പോള്‍ ലൈംഗികമായ രംഗങ്ങള്‍ കൂടുതലായി വരുന്നു. കലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലെ ഏറ്റവും വലിയ അപകടം ഇതാണ്. എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും പോണ്‍ ഹബ്ബാല്ലാതെ മറ്റൊന്നുമല്ല... നാണക്കേട്...' കങ്കണ റണൗട്ട് കുറിച്ചു. ഇറോസ് നൗവിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയിലും വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്ലാ കോണില്‍ നിന്നും വിമര്‍ശനം രൂക്ഷമായപ്പോള്‍ ഈറോസ് പോസ്റ്റ് നീക്കം ചെയ്‌തു.