കേരളം

kerala

ETV Bharat / sitara

ദുല്‍ഖര്‍-സോനം കെമിസ്ട്രി; സോയാ ഫാക്ടറിലെ പ്രണയഗാനം പുറത്ത്

അര്‍ജിത് സിങും അല്‍യസ്യ മെണ്‍ഡോണ്‍സയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

By

Published : Sep 7, 2019, 5:45 PM IST

ദുല്‍ഖര്‍-സോനം കെമിസ്ട്രി; സോയാ ഫാക്ടറിലെ പ്രണയഗാനം പുറത്ത്

മലയാളത്തിന്‍റെ കുഞ്ഞിക്ക മോളിവുഡും, ടോളിവുഡുമെല്ലാം കടന്ന് ബോളിവുഡില്‍ കസറുകയാണ്. സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനെത്തുന്ന ദുല്‍ഖര്‍ സല്‍‌മാന്‍ നായക വേഷത്തിലെത്തുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിലെ പുതിയ പ്രണയഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍-സോനം കപൂര്‍ കെമിസ്ട്രിയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. അര്‍ജിത് സിങിന്‍റെ മാസ്മരിക ശബ്ദവും ഹൃദയം കവരുന്നുണ്ട്. ദിവങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വരുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ എന്ന പെണ്‍കുട്ടി പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യദേവതയാകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് സോയ ഫാക്ടറിന്‍റെ പ്രമേയം. 2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്‍റെ ദി സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details