ബോളിവുഡ് ചിത്രം ഗല്ലി ബോയെ പ്രശംസിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്. സോയ അക്തര്‍ സംവിധാനം ചെയ്‌ത ചിത്രം തന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നീട് രോമാഞ്ചമുണ്ടാക്കുകയും ചെയ്‌തെന്ന് ജോണ്ടി റോഡ്‌സ് ട്വിറ്ററിൽ കുറിച്ചു. "കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ നടൻ സിദ്ധാന്ത് ചതുര്‍വേദിയെ കണ്ടതിന് ശേഷം ചിത്രത്തിലെ പാട്ട് കേൾക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള യാത്രക്കിടെ സിനിമ കാണാനും സാധിച്ചു. സബ്ടൈറ്റിലിന് നന്ദി. ചിത്രം എന്നെ ചിരിപ്പിച്ചു, കരയിച്ചു, രോമാഞ്ചവുമുണ്ടാക്കി," ഗല്ലി ബോയിലെ അഭിനേതാക്കളായ ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, കല്‍ക്കി കൺമണി എന്നിവരെ ടാഗ് ചെയ്‌തുകൊണ്ട് ക്രിക്കറ്റ് താരം സിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചു.
'ഗല്ലി ബോയ്' ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്‌തു; സിനിമയെ പ്രശംസിച്ച് ജോണ്ടി റോഡ്‌സ് - ഗല്ലി ബോയിയെക്കുറിച്ച് ക്രിക്കറ്റ് താരം
ആലിയ ഭട്ട്, രണ്‍വീര്‍ സിങ് എന്നിവർ മുഖ്യവേഷത്തിലെത്തിയ ഗല്ലി ബോയ് എന്ന ചിത്രം തന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നീട് രോമാഞ്ചമുണ്ടാക്കുകയും ചെയ്‌തെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ട്വിറ്ററിൽ കുറിച്ചു
ഗല്ലി ബോയ്
റോഡ്‌സിന്‍റെ ട്വീറ്റിന് സിദ്ധാന്ത് ചതുര്‍വേദി നന്ദി പറഞ്ഞു. ചിത്രത്തിൽ എംസി ശേർ എന്ന കഥാപാത്രമായിരുന്നു സിദ്ധാന്തിന്‍റേത്. കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത ഗല്ലി ബോയ് മുംബൈയിലെ തെരുവ് റാപ് ഗായകരും അവരുടെ ജീവിതവുമാണ് പ്രമേയമാക്കിയത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വർഷത്തെ ഓസ്‌കാർ അവാർഡിൽ മത്സരിക്കാനെത്തിയെങ്കിലും അവസാന പട്ടികയില്‍ നിന്നും പുറത്തായി.