ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേ 2: അടുത്ത വര്‍ഷം ഈദ് റിലീസാകും - Satyameva Jayate 2 eid release
ടി സീരിസും എമ്മെ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു.
ജോണ്‍ എബ്രഹാം നായക വേഷത്തിലെത്തുന്ന സത്യമേവ ജയതേ 2 വിന്‍റെ റിലീസ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2021 മെയ് 21ന് ഈദ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ടി സീരിസും എമ്മെ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. ഇതോടെയാണ് സിനിമക്ക് രണ്ടാം ഭാഗമൊരുക്കാന്‍ ജോണും സംവിധായകന്‍ മിലാപും നിര്‍മാതാക്കളും തീരുമാനിച്ചത്. ദിവ്യ കോസ്ല കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിലാപ് സവേരി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. എഎ ഫിലിംസും ഇറോസ് ഇന്‍റര്‍നാഷണലും ചേര്‍ന്നാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.