നയൻതാരയുടെ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു. ജാൻവി കപൂറിനെ നായികയാക്കി അവതരിപ്പിക്കുന്ന ഹിന്ദി ചിത്രം ഗുഡ് ലക്ക് ജെറിയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പഞ്ചാബിലാണ് തുടങ്ങിയത്. സിദ്ധാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്‍റെ നിർമാണം സംവിധായകൻ ആനന്ദ് എൽ. റായിയാണ്.
നാടൻ ലുക്കിൽ ജാൻവി കപൂർ; 'ഗുഡ് ലക്ക് ജെറി' ഷൂട്ടിങ് തുടങ്ങി - jhanvi kapoor hindi remake news
നയൻതാരയുടെ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ജാൻവി കപൂറിന്‍റെ ഗുഡ് ലക്ക് ജെറി.
ഉത്തരേന്ത്യൻ നാടൻ ലുക്കിൽ ജാൻവി കപൂർ
ദീപക് ഡോബ്രിയാൽ, മിത വാശിഷ്ത്, നീരജ് സൂദ്, സുശാന്ത് സിംഗ് എന്നിവരാണ് ഗുഡ് ലക്ക് ജെറിയിലെ മറ്റ് പ്രധാന താരങ്ങൾ. 2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊലമാവ് കോകില നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്‌തത്.