നടനും സംവിധായകനുമായ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഫർഹാൻ പുതിയ ചിത്രവുമായി വരുന്നത്. 'ജീ ലേ സാറാ' എന്ന പേരിലൊരുങ്ങുന്ന റോഡ് മൂവിയുടെ സംവിധാനത്തിന് പുറമെ നിർമാണത്തിലും ഫർഹാൻ പങ്കാളിയാകുന്നുണ്ട്.
പ്രഖ്യാപനം ദില്‍ ചഹ്താ ഹെയുടെ 20ാം വാര്‍ഷിക ദിനത്തില്‍
ഫർഹാന്‍റെ ആദ്യ സംവിധാന ചിത്രം ദിൽ ചഹ്‌താ ഹെയുടെ 20-ാം വാർഷികത്തിലാണ് സംവിധായകൻ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ നിർമാണം 2022ൽ ആരംഭിക്കുമെന്നും ഫർഹാൻ ഇൻസ്റ്റഗ്രാമിൽ ജീ ലേ സാറായുടെ മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു.