തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് കാജൽ അഗർവാൾ. കാജലിന്‍റെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ താരം ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. താൻ ഗർഭിണിയാണെന്ന റിപ്പോർട്ടുകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിവരങ്ങൾ ആരാധകരുമായി പങ്കുവെക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 30നായിരുന്നു കാജലിന്‍റെയും കാമുകൻ ഗൗതം കിച്ച്ലുവിന്‍റെയും വിവാഹം നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ മുംബൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഏഴ് വർഷമായി അടുത്തറിയാവുന്നവരാണ് ഇരുവരും. മൂന്ന് വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു.