മുംബൈ: ഹിന്ദിക്ക് പ്രാധാന്യം നൽകുന്നതിന് പകരം സിനിമാ ലോകം എല്ലായ്‌പ്പോഴും തന്‍റെ ഇംഗ്ലീഷിനെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. "സിനിമാ ലോകം എല്ലായ്‌പ്പോഴും എന്‍റെ ഇംഗ്ലീഷിനെ കളിയാക്കുന്നു... അതുപോല വിമർശിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഹിന്ദിക്കാണ് ഞാൻ മുൻഗണന നൽകുന്നത്. അതിലൂടെ എന്‍റെ വിജയം വർധിപ്പിക്കാനും എനിക്ക് സാധിക്കുന്നു," ഹിന്ദി ദിവസിൽ കങ്കണയുടെ സഹോദരി രംഗോലി ചന്ദേൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു.
സിനിമാ ലോകം എന്‍റെ ഇംഗ്ലീഷിനെ കളിയാക്കാറുണ്ട്: കങ്കണ റണാവത്ത് - Kangana on her english
ഹിന്ദി ദിവസിന്‍റെ ഭാഗമായി കങ്കണയുടെ സഹോദരി രംഗോലി ചന്ദേൽ പങ്കുവച്ച വീഡിയോയിലാണ് ബോളിവുഡ് താരം തന്‍റെ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞത്
കങ്കണ റണാവത്ത്
ഹിന്ദി നമ്മുടെ ദേശീയ ഭാഷയായിട്ടും ക, ഖ, ഗ എന്ന് ഉച്ചരിക്കുന്നതിനേക്കാൾ എ, ബി, സി എന്ന് പറയുന്നതിലാണ് ആളുകൾക്ക് തൽപരരെന്നും ആംഗലേയ ഭാഷ സംസാരിക്കുന്ന കുട്ടികളെ മാതാപിതാക്കൾ അഭിമാനമായി കാണുന്നുവെന്നും ട്വിറ്ററിലെ വീഡിയോയിൽ താരം പറയുന്നു. പിസ്സയും ബർഗറും കഴിക്കുന്ന രുചിയല്ല, ലഡ്ഡുവും പറാത്തയും കഴിക്കുമ്പോൾ കിട്ടുക. അതുപോലെയാണ് ഹിന്ദിയും ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസവും. അതിനാൽ രക്ഷകർത്താക്കൾ കുട്ടികള്‍ക്ക് ഹിന്ദി ഭാഷക്കുള്ള പരിശീലനം നൽകണമെന്നും കങ്കണ പറഞ്ഞു.