കേരളം

kerala

ഓസ്കര്‍ 2020; അവസാന പത്തില്‍ ഇടംപിടിക്കാതെ 'ഗല്ലി ബോയ്' പുറത്ത്

By

Published : Dec 17, 2019, 12:29 PM IST

സോയാ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയ് ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷയായിരുന്നു

Gully Boy  India's official entry for Oscars 'Gully Boy' out of the race  ഓസ്കാര്‍; അവസാന പത്തില്‍ ഇടംപിടിക്കാതെ 'ഗല്ലി ബോയ്' പുറത്ത്  അവസാന പത്തില്‍ ഇടംപിടിക്കാതെ 'ഗല്ലി ബോയ്'  സോയാ അക്തര്‍  ഗല്ലി ബോയ്  ബോളിവുഡ് ചിത്രം ഗല്ലിബോയ്  രണ്‍വീര്‍ സിങ്  ആലിയഭട്ട്  Oscars
ഓസ്കാര്‍; അവസാന പത്തില്‍ ഇടംപിടിക്കാതെ 'ഗല്ലി ബോയ്' പുറത്ത്

2020ലെ ഓസ്കര്‍ പുരസ്കാരത്തിന് പരിഗണിക്കുന്ന സിനിമകളുടെ പട്ടികയില്‍ ഇടംപിടിക്കാതെ ബോളിവുഡ് ചിത്രം ഗല്ലിബോയ് പുറത്ത്. ചൊവ്വാഴ്ച പ്രസിദ്ദീകരിച്ച വിവിധ വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയില്‍ ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഒഫീഷ്യല്‍ എന്‍ട്രിയായി ഗല്ലി ബോയ് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുത്ത പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഗല്ലി ബോയ്ക്ക് സാധിച്ചില്ല. രണ്‍വീര്‍ സിങും ആലിയ ഭട്ടുമാണ് സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തിയത്. സോയാ അക്തര്‍ സംവിധാനം ചെയ്ത സിനിമ ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷയായിരുന്നു.

ദ പെയിന്‍റഡ് ബേര്‍ഡ്(ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആന്‍റ് ജസ്റ്റിസ്(എസ്റ്റോണിയ), ലെസ് മിസറബിള്‍സ്(ഫ്രാന്‍സ്), ദോസ് ഹൂ റിമെയിന്‍റ് (ഹംഗറി), ഹണി ലാന്‍ഡ്(നോര്‍ത്ത് മാസിഡോണിയല്‍), കോര്‍പസ് ക്രിസ്റ്റി(പോളണ്ട്), ബീന്‍പോള്‍(റഷ്യ), അറ്റ്‌ലാന്‍റിക്‌സ്(സെനഗള്‍), പാരസൈറ്റ്(സൗത്ത് കൊറിയ), പെയ്ന്‍ ആന്‍ഡ് ഗ്ലോറി(സ്‌പെയ്ന്‍) എന്നിവയാണ് 92-മത് ഓസ്‌കര്‍ ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച പത്ത് ചിത്രങ്ങള്‍.

ഓസ്‌കര്‍ അവസാനപ്പട്ടിക 2020 ജനുവരി 13ന് പ്രസിദ്ദീകരിക്കും. ഫെബ്രുവരി 9 ന് ഹോളിവുഡ് ആന്‍റ് ഹൈലാന്‍ഡ് സെന്‍ററിലാണ് ഓസ്‌കര്‍ അവാര്‍ഡ് നിശ നടക്കുക.

ABOUT THE AUTHOR

...view details