കേരളം

kerala

By

Published : Sep 25, 2020, 4:06 PM IST

ETV Bharat / sitara

സംഗീത ലോകത്തിന് തീരാനഷ്ടം

എ.ആര്‍ റഹ്മാന്‍, അനുരാധാ ശ്രീറാം, കെ.എസ് ചിത്ര, യേശുദാസ്, ശ്രേയാ ഘോഷാല്‍ തുടങ്ങിയവരാണ് മഹാപ്രതിഭയായ എസ്.പി ബാലസുബ്രഹ്മണ്യത്തോടുള്ള തങ്ങളുടെ അടുപ്പവും സ്നേഹവും പങ്കുവെക്കുന്നത്

എസ്‌പിബി അന്തരിച്ചു  എസ്.പി ബാലസുബ്രഹ്മണ്യം ഗാനങ്ങള്‍  എസ്.പി ബാലസുബ്രഹ്മണ്യം മരണവാര്‍ത്ത  ഗായകര്‍ അനുശോചനം  singers social media post about legend SPB Death  SPB Death latest news  SPB songs
സംഗീത ലോകത്തിന് തീരാനഷ്ടം

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗം അറിഞ്ഞ ഞെട്ടലിലാണ് സംഗീതലോകം. ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസം ഇനിയില്ലെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ഗായകരും സംഗീതജ്ഞരും. 'തകര്‍ന്നു' എന്ന് ഒറ്റവാക്കില്‍ കുറിച്ചുകൊണ്ടാണ് എ.ആര്‍ റഹ്മാന്‍ എസ്‌പിബിയുടെ വിയോഗ വാര്‍ത്തയോട് പ്രതികരിച്ചത്. എസ്‌പിബിയോടൊപ്പം നിരവധി ഗാനങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന യേശുദാസും എസ്‌പിബിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ദുഖം പങ്കുവെച്ചിട്ടുണ്ട്. 'ഒരു യുഗത്തിന് അവസാനമായി... നല്ല ഗായികയാകാനുള്ള എന്‍റെ പ്രയാണത്തില്‍ അങ്ങ് എനിക്ക് നല്‍കിയ പിന്തുണ വിസ്മരിക്കാനാകില്ല' എസ്‌പിബിയുടെ ഓര്‍മകളില്‍ നിന്നുകൊണ്ട് കെ.എസ് ചിത്ര കുറിച്ചു. 'മഹാനായ കലാകാരനും മനുഷ്യനും.... അങ്ങേക്കൊപ്പം ഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്' എസ്‌പിബിയെ അനുസ്മരിച്ച് ഗായിക ശ്രേയ ഘോഷാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'എന്‍റെ മാതാപിതാക്കളുടെ സ്ഥാനമായിരുന്നു അങ്ങേക്ക്. അങ്ങ് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. ഞാന്‍ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു' ഗായിക അനുരാധ ശ്രീറാം എസ്‌പിബിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

ABOUT THE AUTHOR

...view details