കേരളം

kerala

ETV Bharat / sitara

'മൂത്തോനിലെ നിവിന്‍ ഗംഭീരം'-ഇംതിയാസ് അലി - Nivin Pauly's 'charming' portrayal in Moothon

മൂത്തോന്‍ എന്ന സിനിമയും നിവിന്‍ പോളി എന്ന നടന്‍റെ അഭിനയവും ഹൃദയം തകര്‍ത്തുവെന്നാണ് സംവിധായകന്‍ ഇംതിയാസ് അലി അഭിമുഖത്തില്‍ പറഞ്ഞത്

മലയാള ചിത്രം മൂത്തോന്‍ വാര്‍ത്തകള്‍  നടന്‍ നിവിന്‍ പോളി വാര്‍ത്തകള്‍  മലയാള സിനിമകള്‍  സംവിധായകന്‍ ഇംതിയാസ് അലി  മൂത്തോന്‍  ഗീതു മോഹന്‍ദാസ്  Imtiaz Ali about malayala cinema moothon  Nivin Pauly's 'charming' portrayal in Moothon  Moothon film
'മൂത്തോനിലെ നിവിന്‍ ഗംഭീരം'-ഇംതിയാസ് അലി

By

Published : Apr 22, 2020, 2:11 PM IST

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറെ പ്രശംസ നേടിയതും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ചതുമായ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ നിവിന്‍ പോളിയെയും പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് പ്രിയപ്പെട്ട മലയാള ചിത്രങ്ങളെ കുറിച്ചും ഏറെ പ്രിയപ്പെട്ട നടനെ കുറിച്ചും 'ലവ് ആജ് കല്‍' ചിത്രത്തിന്‍റെ സംവിധായകന്‍ മനസ് തുറന്നത്.

'പരീക്ഷണം നടത്തുന്നതിലും അഭിനയത്തിലുമൊക്കെ മലയാളത്തിന് തനതായ രീതികളുണ്ട്. പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവാണ്. മൂത്തോനില്‍ ഞാന്‍ നിവിന്‍ പോളിയെ കണ്ടു... ഹൃദയം തകര്‍ക്കുന്ന സിനിമ... നിവിന്‍ ഗംഭീരമായിട്ടുണ്ട്... ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല.... ഒരു നായകന് ലഭിക്കുന്ന മികച്ചൊരു വേഷം... അദ്ദേഹം വളരെ നന്നായിരുന്നു' ഇംതിയാസ് പറഞ്ഞു.

അക്ബര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തിയത്. ടൊറന്‍റോ ചലച്ചിത്ര മേളയിലായിരുന്നു ഈ ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു.

ABOUT THE AUTHOR

...view details