ന്യൂഡൽഹി:ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടൻ സോനു സൂദ് സംവദിക്കുന്നു.
- കൊവിഡിന്‍റെ വരവിന് മുമ്പ് നിങ്ങൾ സോനു സൂദ് ആയിരുന്നു. ഇപ്പോൾ നിങ്ങളെ മിശിഹാ എന്നും സൂപ്പർമാൻ എന്നും വിളിക്കുന്നു. ഇത്തരം പ്രശംസയിൽ എന്തുതോന്നുന്നു?
ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സാധാരണ മനുഷ്യരുമായി ബന്ധം പുലർത്തുമ്പോൾ മാത്രമേ ഒരാൾക്ക് അയാളുടെ അടിസ്ഥാന യാഥാർഥ്യം മനസിലാക്കാനാകൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളുടെ സഹായം ആവശ്യമുള്ള ഒരു വ്യക്തിക്ക് അത് നൽകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയിൽ കവിഞ്ഞ് മറ്റൊന്നുമില്ല. ആളുകൾ എന്നെ അവരിൽ ഒരാളായി കണക്കാക്കുന്നിടത്തോളം കാലം, അവരെനിക്ക് നൽകുന്ന ഈ ശീർഷകങ്ങളിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
- ആളുകൾ നിങ്ങളിൽ അർപ്പിച്ച വിശ്വാസത്തിൽ നിങ്ങൾ ഒരിക്കലും അവരെ നിരാശരാക്കിയിട്ടില്ല. അവരുടെ വിശ്വാസം നിങ്ങൾ നേടിയെടുത്തു. ഇത്തരം പ്രവർത്തനങ്ങൾക്കായി നിങ്ങൾ ചെയ്‌ത പദ്ധതികൾ എന്തെല്ലാമാണ്. അടുത്തതായി നിങ്ങൾ എന്തു ചെയ്യും?
സഹായം എപ്പോഴും ആവശ്യമാണ്. ഈ പകർച്ചവ്യാധിയുടെ സമയത്ത്, ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. അനേകം അതിഥി തൊഴിലാളികളും അവരുടെ മക്കളും കുടുംബവും കാൽനടയായി ഗ്രാമങ്ങളിലെത്തിച്ചേരാൻ പണിപ്പെട്ടു. സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരണമെന്ന് ഞാൻ തീരുമാനിച്ച സമയമാണിത്. രാജ്യം മുഴുവൻ എനിക്കൊപ്പം പങ്കുചേരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഒരൊറ്റ സംസ്ഥാനങ്ങളിൽ പോലും ബസുകളും ട്രെയിനുകളും വിമാനങ്ങളും അയക്കാതിരുന്നില്ല. തൊഴിലില്ലാത്തവർക്ക് ജോലി നൽകാനും രോഗികൾക്ക് ചികിത്സ നൽകാനും തീരുമാനിച്ചു. സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുള്ളത് ചെയ്യണമെന്ന അമ്മയുടെ പ്രോത്സാഹനമാണ് ഈ യാത്രയിലുടനീളം ഞാൻ മനസിൽ സൂക്ഷിച്ചിരുന്നത്.
- രാജ്യം ലോക്ക് ഡൗണിൽ സ്തംഭിച്ച് നിന്നപ്പോൾ, സോനു സൂദിന് എങ്ങനെയാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കാനായത്?
ഞാൻ എന്‍റെ സ്വന്തം പാതയൊരുക്കി. എനിക്ക് ചുറ്റും കരുത്തരും ഊർജ്വസ്വലരുമായ ഒരുപാട് വ്യക്തികൾ ഉണ്ടായിരുന്നു. ആത്യന്തികമായി പ്രവർത്തിക്കുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയത്. ഞാൻ എന്നെത്തന്നെ പരിമിതപ്പെടുത്തുന്നതിന് തയ്യാറായിരുന്നില്ല.
- എന്തുകൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്?
രാഷ്ട്രീയം ഒരു അത്ഭുതകരമായ മേഖലയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, ആളുകൾ അതിൽ ഛായം പൂശുന്നു. ഞാൻ രാഷ്ട്രീയത്തിന് എതിരല്ല, പക്ഷേ ഒരു നടനെന്ന നിലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ എന്‍റെ സ്വന്തം പാത ഒരുക്കുകയാണ്, അവയിൽ എന്തെങ്കിലും മാനദണ്ഡങ്ങൾ നൽകിയിട്ടില്ല. രാഷ്ട്രീയത്തോട് എനിക്ക് വിമുഖതയില്ല, പക്ഷേ അതിലേക്കിറങ്ങാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല എന്ന് വേണം പറയാൻ. എനിക്ക് ഇപ്പോഴും ആളുകളെ സഹായിക്കാൻ കഴിയും. ഒരു രാഷ്ട്രീയക്കാരനാകാൻ വളരെയധികം സമയമെടുക്കും. എപ്പോഴാണ് അതിന് ഞാൻ പ്രാപ്‌തനായെന്ന് തോന്നുന്നുവോ അപ്പോൾ ഞാൻ എന്‍റെ തീരുമാനം വീടിന് മുകളിൽ നിന്ന് ഉറക്കെ പ്രഖ്യാപിക്കും.
- സർക്കാരിനേക്കാൾ ആളുകൾക്ക് നിങ്ങളോട് കൂടുതൽ വിശ്വാസമുണ്ടെന്ന് തോന്നുന്നു. ഇതിന്‍റെ കാരണമെന്തെന്നാണ് നിങ്ങൾ കരുതുന്നത്?
അധികാരികൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് പറയുന്നില്ല. സർക്കാരിനെ ചോദ്യം ചെയ്യാനും അധികാരത്തിന്‍റെ ഉത്തരവാദിത്തത്തിലും പൊതുജനങ്ങൾക്കും പങ്കുണ്ട്. രാജ്യത്തിന്‍റെ പൗരന്മാരായ നമ്മൾ അങ്ങോട്ടും സഹായം നൽകണം. പൊതുജനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചില നേതാക്കൾ പറയുന്നുണ്ട്, മറ്റ് ചിലർ അതിൽ വിശ്വസിക്കുന്നുമില്ല. പലരും ഒരു പ്രത്യേക പാർട്ടിയെ മാത്രം സഹായിക്കും, അത് നിങ്ങളുടെ ഭാഗം. എനിക്ക് എന്‍റെ ലക്ഷ്യവും അത് പിന്തുടരാനുള്ള ഇച്ഛാശക്തിയും ഉണ്ട്. ഞാൻ ആ പാതയിൽ തന്നെ തുടരും. ആളുകൾ എന്ത് ചിന്തിക്കുന്നുവെന്നത് ഞാൻ കാര്യമാക്കുന്നില്ല.
- നിങ്ങൾ രാഷ്ട്രീയത്തെ അവഗണിക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ, നിങ്ങൾ മത്സരിക്കാൻ തെരഞ്ഞെടുക്കുന്ന സംസ്ഥാനം ഏതായിരിക്കും?
എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് എല്ലായിടത്തുനിന്നും സ്നേഹം ലഭിക്കുന്നു. ഞാൻ പഞ്ചാബ് സ്വദേശിയാണ്, പക്ഷേ മഹാരാഷ്ട്രയിൽ താമസിക്കുന്നു. എങ്കിലും എന്‍രെ മിക്ക പ്രവർത്തനങ്ങളും ആന്ധ്രാപ്രദേശ്- തെലങ്കാനയിലാണ്. ഇപ്പോൾ ഞാൻ കർണാടകയിൽ ഒരു ഓക്സിജൻ പ്ലാന്‍റ് നിർമിക്കാൻ പോകുന്നു. മതം, ജാതി, രാഷ്ട്രം എന്നിവയിൽ ഞാൻ സ്വാധീനിക്കപ്പെട്ടിട്ടില്ല.
More Read: കൺമറഞ്ഞിട്ടും ഓർമകളിലുറച്ച സുശാന്ത് സിംഗ് രാജ്‌പുത്
- ആരോഗ്യമുള്ള ശരീരമുണ്ടായിട്ടും നിങ്ങൾക്ക് കൊവിഡ് ബാധിച്ചു. എന്താണ് പറയാനുള്ളത്?