ന്യൂഡല്‍ഹി: നെറ്റ്ഫ്ളിക്‌സില്‍ സ്‌ട്രീമിങ് തുടരുന്ന ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്സേനയുടെ സ്‌ട്രീമിങ് ഇപ്പോള്‍ തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സിനിമയില്‍ ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്ന് ജസ്റ്റിസ് രാജീവ് ശക്ദേര്‍ കേന്ദ്രത്തോട് ചോദിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ച് തുടങ്ങിയതിനാല്‍ ഇപ്പോള്‍ സ്റ്റേ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഗുഞ്ചന്‍ സക്‌സേനയുടെ പ്രദര്‍ശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി - ഡല്‍ഹി ഹൈക്കോടതി
ഗുഞ്ചന്‍ സക്‌സേന എന്ന സിനിമയില്‍ ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി
സിനിമയിലെ ചില രംഗങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സേനയില്‍ ലിംഗപക്ഷപാതപരമായ പ്രവൃത്തികള്‍ ഉണ്ടായിരുന്നതായും സിനിമയില്‍ മോശമായി കാണിക്കുന്നുവെന്നുമാണ് കേന്ദ്രത്തെ പ്രതനിധീകരിച്ചുകൊണ്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ പറഞ്ഞത്. സിനിമ നിര്‍മിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനോടും നെറ്റ്ഫ്ളിക്സിനോടും ഹൈക്കോടതി പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 12നാണ് ബോളിവുഡ് യുവനടി ജാന്‍വി കപൂര്‍ ടൈറ്റില്‍ റോളിലെത്തിയ ഗുഞ്ചന്‍ സക്‌സേന നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്.