ആയുഷ്‌മാൻ ഖുറാനയുടെ 'ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ' ചിത്രത്തിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സ്വവർഗ പ്രണയത്തിന്‍റെ കഥ പറയുന്ന ബോളിവുഡ് ചിത്രത്തെ 'ഗംഭീരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശുഭ് മംഗൽ സ്യാദ സാവ്‌ധാനെ കുറിച്ച് പറഞ്ഞ എല്‍ജിബിടിക്യു അവകാശ പ്രവര്‍ത്തകൻ പീറ്റര്‍ ടാച്ചലിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഗംഭീരം; 'ശുഭ് മംഗൽ സ്യാദ സാവ്‌ധാന്' ട്രംപിന്‍റെ അഭിനന്ദനം - hiteash kevalayya
ശുഭ് മംഗൽ സ്യാദ സാവ്‌ധാനെ കുറിച്ച് പറഞ്ഞ എല്‍ജിബിടിക്യു അവകാശ പ്രവര്‍ത്തകൻ പീറ്റര്‍ ടാച്ചലിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് ചിത്രത്തിനെ അഭിനന്ദിച്ചത്
"സ്വവർഗ പ്രണയം എന്ന വിഷയത്തിൽ മുതിർന്ന ആളുകൾക്കുള്ള വിവേചനങ്ങളെ അതിജീവിക്കുന്ന ഒരു ഗേയുടെ കഥ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം. ഹുറാ!" പീറ്റര്‍ ടാച്ചൽ ട്വിറ്ററിൽ കുറിച്ചു. ഹിതേഷ് കെവലയ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡ് അധികം ചർച്ച ചെയ്യാത്ത വിഷയം കൂടിയണ് പ്രമേയമാക്കിയത്. ചിത്രത്തിനെ അഭിനന്ദിച്ച് കൊണ്ട് ട്രംപ് കുറിച്ച ട്വീറ്റിനും 12,000ലേറെ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം റിലീസിനെത്തിയ ശുഭ് മംഗൽ സ്യാദ സാവ്‌ധാനിൽ സ്വവർഗാനുരാഗം പ്രമേയമാകുന്നുവെന്ന കാരണത്താൽ ദുബായിലും യുഎയിലും ചിത്രം നിരോധിച്ചിരിക്കുകയാണ്.