ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍, ശകുന്തളാ ദേവിയെ ഇനി തിരശ്ശീലയിലൂടെ പരിചയപ്പെടാം. സംഖ്യകളെ ശരവേഗത്തിൽ കണക്കുകൂട്ടി അസാമാന്യ ഓർമശക്തിയും കഴിവും പ്രദർശിപ്പിച്ച ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവിയെ അവതരിപ്പിക്കുന്നത് നടി വിദ്യാ ബാലനാണ്. ശകുന്താളാ ദേവി എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി. കാൽക്കുലേറ്ററിനേക്കാളും കമ്പ്യൂട്ടറിനേക്കാളും അതിവേഗത്തിൽ കണക്കുകൾ അനായാസമാക്കിയ പ്രതിഭയെ പരിചയപ്പെടാമെന്നാണ് ബയോപിക് ചിത്രത്തിന്‍റെ ടീസറിലൂടെ വിവരിക്കുന്നത്.
ഹ്യൂമൻ കമ്പ്യൂട്ടര്‍ 'ശകുന്തളാ ദേവി'; ടീസർ പുറത്തിറക്കി - india human computer
വിദ്യാ ബാലൻ ടൈറ്റിൽ റോളിലെത്തുന്ന ശകുന്തളാദേവി ജൂലായ് 31ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തും.
ശകുന്തളാ ദേവി
അനു മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശകുന്താളാ ദേവിയിലെ മറ്റ് പ്രധാന താരങ്ങൾ സന്യ മൽഹോത്ര, അമിത് സാദ്, ജിഷു സെൻഗുപ്ത എന്നിവരാണ്. സോണി പിക്ചേഴ്സ് നെറ്റ‌്‌വർക്ക് പ്രൊഡക്ഷനും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ശകുന്താളാ ദേവി ജൂലായ് 31ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ ട്രെയിലർ നാളെ റിലീസ് ചെയ്യും.