മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തി. നേരത്തെ യഷ് രാജ് ഫിലിംസ് മേധാവി ആദിത്യ ചോപ്രയെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെയും ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, ഇരുവരുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് ബാന്ദ്ര സ്റ്റേഷനിൽ എത്തി
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് ഇന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തി
കഴിഞ്ഞ മാസം 14ന് ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സുശാന്തിന്‍റെ മരണത്തിൽ അസ്വാഭികതയുണ്ടെന്ന് ആരോപിച്ച് താരത്തിന്‍റെ കുടുംബവും കങ്കണ റണാവത്ത് ഉൾപ്പടെയുള്ള താരങ്ങളും രംഗത്തെത്തി. കൂടാതെ, സുഷാന്തിന്‍റെ വിഷാദരോഗത്തിൽ ബോളിവുഡിലെ ഏതാനും വ്യക്തികൾക്ക് ബന്ധമുണ്ടോയെന്നും മുംബൈ പൊലീസ് സൂക്ഷ്മമായി അന്വേഷണം നടത്തിവരികയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് നടി കങ്കണ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഹിന്ദി ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതവും സുശാന്തിന്‍റെ കരിയര്‍ തകര്‍ക്കാനുള്ള ശ്രമങ്ങളും താരത്തിന്‍റെ മരണത്തിന് കാരണമായെന്നും കങ്കണ കൂട്ടിച്ചേർത്തു.