ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലെ ചോദ്യം ചെയ്യലിനായി നടി രാകുൽ പ്രീത് സിംഗ് എൻസിബിക്ക് മുമ്പില്‍ ഹാജരായി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്ന നടി മുംബൈയിൽ എത്തി. കഴിഞ്ഞ ദിവസം താരത്തിന് എന്‍സിബി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിസൈനര്‍ സിമോന്‍ ഖമ്ബട്ട ചോദ്യം ചെയ്യലിനായി എന്‍സിബി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു.
ലഹരിമരുന്ന് കേസ് നടി രാകുൽ പ്രീത് സിംഗ് എന്‍സിബി ഓഫീസില്‍ ഹാജരായി - രാകുൽ പ്രീത് സിംഗ് വാര്‍ത്തകള്‍
നടിമാരായ ശ്രദ്ധ കപൂറിനെയും സാറാ അലിഖാനെയും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് എന്‍സിബി അന്വേഷണം നീട്ടിയത്
ലഹരിമരുന്ന് കേസ്, നടി രാകുൽ പ്രീത് സിംഗ് എന്‍സിബി ഓഫീസില്‍ ഹാജരായി
അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് എന്‍സിബി അന്വേഷണം നീട്ടിയത്. രാകുല്‍ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന് സിന്‍ഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന് റിയ പറഞ്ഞിരുന്നു. നടി ശ്രദ്ധ കപൂറിനെയും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 14ന് ആണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.