ദീപിക പദുക്കോണ്‍ മുഖ്യവേഷത്തിലെത്തുന്ന 'ചപ്പാക്ക്' എന്ന ചിത്രത്തിലെ ചുംബനരംഗം ചിത്രീകരണത്തിനിടെ ചോര്‍ന്നത്. ദീപികയും നായകൻ വിക്രാന്ത് മാസെയും ചുംബിക്കുന്ന രംഗത്തിൻ്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ഇരുവരും ചുംബിക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണികൾ ആർത്തുവിളിക്കുന്നതും കേൾക്കാം. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായാണ് ചിത്രത്തിൽ ദീപികയെത്തുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലുള്ള ദീപികയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചപ്പാക്കിൽ മാൽടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസിനെത്തും.