കേരളം

kerala

ETV Bharat / sitara

'ലുങ്കി ഡാന്‍സി'ന്‍റെ താളത്തിനൊപ്പം ദീപികയുടെ ജിം വര്‍ക്കൗട്ട്

ദീപിക പദുകോണിന്‍റെ ട്രെയിനറായ യാസ്മിന്‍ കറാച്ചിവാലയാണ് ലുങ്കി ഡാന്‍സ് ഗാനത്തിനൊപ്പം ദീപിക ഫിറ്റ്നസ് ട്രെയിനിങ് നടത്തുന്ന വീഡിയോ പങ്കുവെച്ചത്

By

Published : Mar 2, 2020, 8:03 PM IST

deepika padukone  deepika padukone jim workout video  'ലുങ്കി ഡാന്‍സി'ന്‍റെ താളത്തിനൊപ്പം ദീപികയുടെ ജിം വര്‍ക്കൗട്ട്  ദീപിക പദുകോണ്‍  ലുങ്കി ഡാന്‍സ്  deepika padukone
'ലുങ്കി ഡാന്‍സി'ന്‍റെ താളത്തിനൊപ്പം ദീപികയുടെ ജിം വര്‍ക്കൗട്ട്

ബോളിവുഡ് സൗന്ദര്യറാണിമാരില്‍ ഒരാളായ ദീപിക പദുകോണ്‍ ലുങ്കി ഡാന്‍സ് എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഫിറ്റ്നസ് ട്രെയിനിങ് നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരത്തിന്‍റെ ട്രെയിനറായ യാസ്മിന്‍ കറാച്ചിവാല. ദീപിക നായികയായി എത്തിയ ഷാരൂഖ് ഖാന്‍ ചിത്രത്തിലേതാണ് ലുങ്കി ഡാന്‍സ് ഗാനം. ഒരു സമയത്ത് വലിയ തരംഗമാണ് ലുങ്കി ഡാന്‍സ് എന്ന ഗാനം ഉണ്ടാക്കിയത്. താരം ലുങ്കി ഡാന്‍സ് ഗാനത്തിനൊപ്പം വര്‍ക്കൗട്ട് നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ ലുങ്കി ഡാന്‍സാണോ ഫിറ്റ്നസിന്‍റെ രഹസ്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്‍റെ ജീവിതം പറയുന്ന '83' ആണ് ദീപികയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഭര്‍ത്താവ് രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്. കൂടാതെ മധു മന്‍റേന ചിത്രം മഹാഭാരത് അടക്കം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളും ദീപികയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ABOUT THE AUTHOR

...view details