ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥന പ്രകാരം ജനപ്രിയ സീരിയലായ രാമായണം പുനസംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. ഇക്കാര്യം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയുമായിരിക്കും സംപ്രേഷണം.
രാമായണം വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍ - DD to re-telecast 'Ramayana'
ശനിയാഴ്ച മുതലായിരിക്കും സംപ്രേഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയുമായിരിക്കും സംപ്രേഷണം.
ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം. വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്‍റെ ആഖ്യാനമായിരുന്നു രാമായണം സീരിയല്‍. രാമാനന്ദ് സാഗറായിരുന്നു സംവിധാനം. 55 രാജ്യങ്ങളില്‍ സീരിയല്‍ ടെലികാസ്റ്റ് ചെയ്തു. 650 ദശലക്ഷത്തോളം ആളുകളാണ് പരമ്പര കണ്ടത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയാണ് രാമായണം.
ലോക്‌ഡൗണില്‍ കഴിയുന്ന ജനങ്ങൾക്ക് വേണ്ടി രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖർ അറിയിച്ചിരുന്നു. ടെലിവിഷൻ അന്യമായിരുന്ന കാലത്താണ് ഇന്ത്യയിലെ ജനലക്ഷങ്ങളെ മഹാഭാരതം, രാമായണം പരമ്പരകൾ ആഴത്തില്‍ സ്വാധീനിച്ചത്.