കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി ഇന്ത്യയുടെ അഭിമാനമായ ഗായിക ആശാ ഭോസ്‌ലെ. ദിനം പ്രതി പടരുന്ന മഹാമാരിയെ തടുക്കാന്‍ രാജ്യം സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥ വളരെ ദുഷ്‌കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്നാണ് ആശാ ഭോസ്‌ലെ ട്വീറ്റ് ചെയ്‌തത്.
ഈ സമയവും കടന്നുപോകും-ആശാ ഭോസ്‌ലെ - ആശാ ഭോസ്‌ലെ ട്വീറ്റ്
ഇപ്പോഴത്തെ അവസ്ഥ വളരെ ദുഷ്‌കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്ന് ആശാ ഭോസ്‌ലെ ട്വീറ്റ് ചെയ്തു
'പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടായ കാലത്ത് ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്... രണ്ടാം ലോകമഹായുദ്ധകാലം ഉള്‍പ്പടെയുള്ളവയെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പകര്‍ച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ തുടരുക... നമ്മള്‍ നന്നായിരിക്കും' ആശാ ഭോസ്‌ലെ കുറിച്ചു.
കൊവിഡിനെ നിസാരമായി കണ്ടവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ ലതാ മങ്കേഷ്കര്‍ രംഗത്തെത്തിയിരുന്നു. കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും നമ്മുടെ ഓരോരുത്തരുടെയും കൂടിയാണെന്നുമായിരുന്നു ലതാജി പറഞ്ഞത്.