മുംബൈ: കൊവിഡ് സ്ഥിരീകരിച്ച് കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് നടൻ അനുപം ഖേർ അറിയിച്ചു. അമ്മ ആരോഗ്യവതിയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമായെന്നും ആശുപത്രിയിൽ നിന്നും അമ്മയെ ഗാർഹിക നിരീക്ഷണത്തിലേക്ക് മാറ്റുമെന്നും അനുപം ഖേർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ വിശദമാക്കി.
അമ്മ ആരോഗ്യവതിയെന്നും ഗാർഹിക നിരീക്ഷണത്തിലേക്ക് മാറ്റുമെന്നും നടൻ അനുപം ഖേർ - anmupam mother
അമ്മ ആരോഗ്യവതിയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമായെന്നും ഉടൻ തന്നെ അമ്മയെ ആശുപത്രിയിൽ നിന്നും ഗാർഹിക നിരീക്ഷണത്തിലേക്ക് മാറ്റുമെന്നുമുള്ള സന്തോഷ വാർത്ത അനുപം ഖേർ ട്വിറ്ററിലൂടെ അറിയിച്ചു.
"സന്തോഷ വാർത്ത. കോകിലാബെൻ ആശുപത്രിയിലെ ഡോക്ടർമാർ അമ്മ ആരോഗ്യവതിയാണെന്ന് അറിയിച്ചു. അമ്മയെ ഇനി വീട്ടിലെ ക്വാറന്‍റൈനിലേക്ക് മാറ്റും," പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ബോളിവുഡ് നടൻ പറഞ്ഞു. അമ്മയുടെ ആരോഗ്യത്തിനായി പ്രയത്‌നിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് താരം. കുടുംബത്തിന്‍റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്കും ആശംസകൾ അറിയിച്ചവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സുരക്ഷിതരായി ഇരിക്കാനും മാനസികമായി കൊവിഡ് രോഗികൾക്ക് പിന്തുണ നൽകി അവരെ ഒറ്റപ്പെടുത്താതിരിക്കാനും താരം നിർദേശിച്ചു.
അനുപം ഖേറിന്‍റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്ക് ഈ മാസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാൽ ഇവരെ മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.