ഛപാക്കിന്‍റെ ട്രെയിലർ സഹോദരി നേരിട്ട ആക്രമത്തെ ഓർമപ്പെടുത്തിയെന്ന് കങ്കണ - Kangana about her sisters' acid attack
ഛപാക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്‍റെ സഹോദരി രംഗോലി നേരിട്ട ആസിഡ് ആക്രമണമാണ് ഓർമ വന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞു.
ഛപാക്കിന്‍റെ ട്രെയിലർ
മുംബൈ: ഛപാക്ക് സിനിമയുടെ നിർമാതാക്കൾക്കും നടി ദീപികക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ആസിഡ് ആക്രമണത്തിൽ നിന്നും അതിജീവിച്ച ലക്ഷ്‌മി അഗർവാളിന്‍റെ ജീവിതകഥ പറയുന്ന ഛപാക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തനിക്കും തന്‍റെ സഹോദരി രംഗോലി ചന്ദേലിനും സുഖകരമല്ലാത്ത ഓർമകളാണ് ഉണ്ടായതെന്നും താരം പറഞ്ഞു. സഹോദരി രംഗോലി പങ്കുവെച്ച കങ്കണയുടെ ഒരു വീഡിയോയിലാണ് താരം ഛപാക്കിനെക്കുറിച്ച് പറയുന്നത്.