കേരളം

kerala

ETV Bharat / sitara

Celebrity weddings of 2021 : വരുണ്‍ ധവാന്‍ മുതല്‍ കത്രീന വിക്കി വരെ; 2021 ലെ താര വിവാഹങ്ങള്‍ - Ali Abbas Zafar Alicia wedding

Celebrity weddings of 2021 : 2021ല്‍ നിരവധി താരങ്ങളാണ് വിവാഹിതരായത്. ബോളിവുഡ്‌ താരങ്ങളായ വിക്കി കൗശല്‍- കത്രീന കെയ്‌ഫ്‌ വിവാഹമായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും വലിയ താര വിവാഹം.

2021 ലെ താര വിവാഹങ്ങള്‍  Celebrity weddings of 2021  10 പ്രധാന താര വിവാഹങ്ങള്‍  Vicky Kaushal Katrina Kaif wedding  Rajkummar Rao Patralekhaa wedding  Varun Dhawan Natasha Dalal wedding  Durga Krishna Arjun Raveendran wedding  Antony Varghese Anisha Paulose wedding  Lijo Mol Jose Arun Antony wedding  Shilpa Rao Ritesh Krishnan wedding  Yami Gautam Aditya Dhar wedding  Ali Abbas Zafar Alicia wedding  Dia Mirza Vaibhav Rekhi wedding
Celebrity weddings of 2021 : വരുണ്‍ ധവാന്‍ മുതല്‍ കത്രീന വിക്കി വരെ; 2021 ലെ താര വിവാഹങ്ങള്‍

By

Published : Dec 30, 2021, 3:48 PM IST

സ്‌നേഹത്തിന്‍റെയും പ്രണയ സാഫല്യങ്ങളുടെയും താര വിവാഹങ്ങളുടെയും വര്‍ഷമായിരുന്നു 2021. മലയാളം, ഹിന്ദി സിനിമാ മേഖലകളിലായി നിരവധി താരങ്ങളാണ് ഈ വര്‍ഷം വിവാഹിതരായത്. അക്കൂട്ടത്തില്‍ കത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍ വിവാഹമായിരുന്നു ഏറ്റവും പ്രധാനം.

2021 ലെ 10 പ്രധാന താര വിവാഹങ്ങള്‍ -

1. കത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍

Vicky Kaushal Katrina Kaif wedding :ബോളിവുഡിലെ പ്രൗഡ ഗംഭീര വിവാഹമായിരുന്നു കത്രീന കെയ്‌ഫ്‌ - വിക്കി കൗശലിന്‍റേത്‌. ജയ്‌പൂരിലെ ഫോര്‍ട്ട്‌ ബര്‍വാരയിലെ സെന്‍സസ്‌ റിസോര്‍ട്ടില്‍ വച്ച്‌ ഡിസംബര്‍ 10നാണ് ഇരുവരും വിവാഹിതരായത്‌. ഡിസംബര്‍ ഏഴ്‌ മുതല്‍ ഒന്‍പത്‌ വരെ മൂന്ന്‌ ദിവസം നീണ്ട്‌ നിന്ന വിവാഹ ചടങ്ങുകള്‍ക്ക്‌ ശേഷമായിരുന്നു ഈ താരവിവാഹം.

കത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍

അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന വിവാഹചടങ്ങില്‍ ബോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്ക്‌ മാത്രമായിരുന്നു ക്ഷണം ലഭിച്ചത്. 80 കോടി രൂപയ്‌ക്കാണ് വിക്കി-കത്രീന വിവാഹ വീഡിയോ ആമസോണ്‍ പ്രൈം വാങ്ങിയത്.

ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. വിക്കിയും കത്രീനയും ഒന്നിച്ച്‌ ഒരു സിനിമ പോലും ചെയ്‌തിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2019ലെ ഒരു അവാര്‍ഡ്‌ ഷോയില്‍ വച്ചാണ് വിക്കി കൗശല്‍ കത്രീനയെ പ്രൊപ്പോസ്‌ ചെയ്യുന്നത്.

2. രാജ്‌കുമാര്‍ റാവു - പത്രലേഖ

Rajkummar Rao Patralekhaa wedding :11 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രാജ്‌കുമാര്‍ റാവു - പത്രലേഖ എനിവര്‍ക്ക് പ്രണയസാഫല്യമണിഞ്ഞത്‌. നവംബര്‍ 15ന്‌ ചണ്ഢിഗഡില്‍ വച്ചായിരുന്നു രാജ്‌കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരായത്.

രാജ്‌കുമാര്‍ റാവു - പത്രലേഖ

ഇരുവരുടേതും മനോഹരമായ പ്രണയ കഥയാണ്. ഒരു പരസ്യത്തിലൂടെയാണ് പത്രലേഖയെ രാജ്‌കുമാര്‍ ആദ്യമായി കാണുന്നത്‌. ശേഷം യഥാര്‍ഥ ജീവിതത്തില്‍ നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പത്രലേഖയെ പരസ്യത്തിലൂടെ കണ്ടത്‌ പോലെ രാജ്‌കുമാര്‍ റാവുവിനെ പത്രലേഖ ആദ്യമായി കാണുന്നത്‌ ഒരു സിനിമയിലൂടെയാണ്. 'ലൗ സെക്‌സ്‌ ഓര്‍ ധോക്ക' (LSD) എന്ന സിനിമയിലൂടെയാണ് രാജ്‌കുമാറിനെ പത്രലേഖ ആദ്യമായി കാണുന്നത്.

3. വരുണ്‍ ധവാന്‍ - നതാഷ ദലാല്‍

Varun Dhawan Natasha Dalal wedding : കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു വരുണ്‍ ധവാന്‍ - നതാഷ ദലാല്‍ വിവാഹം. മഹാരാഷ്‌ട്ര അലിബങിലെ മാന്‍ഷന്‍ ഹൗസില്‍ വച്ച്‌ ജനുവരി 24നായിരുന്നു വരുണ്‍ ധവാനും നതാഷയും വിവാഹിതരായത്.

വരുണ്‍ ധവാന്‍ - നതാഷ ദലാല്‍

കൊവിഡ്‌ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്‌. കരണ്‍ ജോഹര്‍, മനീഷ്‌ മല്‍ഹോത്ര, സോ മൊറാനി, കുനാല്‍ കോഹ്ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

4. ദുര്‍ഗ കൃഷ്‌ണ - അര്‍ജ്ജുന്‍ രവീന്ദ്രന്‍

Durga Krishna Arjun Raveendran wedding : മലയാള സിനിമയിലെ ഈ വര്‍ഷത്തെ പ്രധാന താര വിവാഹമായിരുന്നു ദുര്‍ഗ കൃഷ്‌ണയുടേത്‌. 2021 ഏപ്രില്‍ 5നായിരുന്നു ദുര്‍ഗ കൃഷ്‌ണയുടേയും നിര്‍മ്മാതാവും ബിസിനസുകാരനുമായ അര്‍ജ്ജുന്‍ രവീന്ദ്രന്‍റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദുര്‍ഗ കൃഷ്‌ണ - അര്‍ജ്ജുന്‍ രവീന്ദ്രന്‍

നാല്‌ വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പൃഥ്വിരാജിന്‍റെ 'വിമാനം' എന്ന ചിത്രത്തിലൂടെയാണ്‌ വെള്ളിത്തിരയില്‍ നായികയായി ദുര്‍ഗ അരങ്ങേറ്റം കുറിച്ചത്.

5. ആന്‍റണി വര്‍ഗീസ്‌- അനീഷ പൗലോസ്‌

Antony Varghese Anisha Paulose wedding :മലയാളികളുടെ പ്രിയതാരം ആന്‍റണി വര്‍ഗീസിന്‍റെ വിവാഹവും ഈ വര്‍ഷമായിരുന്നു. ആഗസ്‌റ്റ്‌ ഏഴിനായിരുന്നു ആന്‍റണി വര്‍ഗീസും അനീഷ പൗലോസും തമ്മിലുള്ള വിവാഹം. വിദേശത്ത്‌ നഴ്‌സായ അങ്കമാലി സ്വദേശിയാണ് അനീഷ പൗലോസ്‌.

ആന്‍റണി വര്‍ഗീസ്‌- അനീഷ പൗലോസ്‌

ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു.

6. ലിജോ മോള്‍ ജോസ്‌- അരുണ്‍ ആന്‍റണി

Lijo Mol Jose Arun Antony wedding : മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള ലിജോ മോളുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. ഒക്‌ടോബര്‍ നാലിനായിരുന്നു ലിജോ മോള്‍ ജോസും അരുണ്‍ ആന്‍റണിയും വിവാഹിതരായത്‌. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹം.

ലിജോ മോള്‍ ജോസ്‌- അരുണ്‍ ആന്‍റണി

'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച് 'കട്ടപ്പനയിലെ ഹൃത്വിക്‌ റോഷനി'ല്‍ നായികയായെത്തിയ ലിജോ മോള്‍ ഇപ്പോള്‍ തമിഴരുടെയും പ്രിയതാരമാണ്. സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത 'ജയ്‌ ഭീമി'ലെ ലിജോ മോളുടെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമായിരുന്നു.

7. ഷില്‍പ റാവു - റിതേഷ്‌ കൃഷ്‌ണ്‍

Shilpa Rao Ritesh Krishnan wedding : ഇന്ത്യന്‍ പിന്നണി ഗായിക ഷില്‍പ റാവുവും റിതേഷും വിവാഹിതരായത്‌ ജനുവരി 25നാണ്. വളരെ സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ഷില്‍പ റാവു - റിതേഷ്‌ കൃഷ്‌ണ്‍

മൂന്ന്‌ വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 'ബുല്ലെയാ', 'ഗുങ്‌ഗ്രൂ' എന്നീ മനോഹര ഗാനങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കിയത് ഷില്‍പയാണ്.

8. യാമി ഗൗതം - ആദിത്യ ധര്‍

Yami Gautam Aditya Dharwedding : 2021ല്‍ വിവാഹിതയായ മറ്റൊരു താര ജോഡികളാണ് യാമി ഗൗതമും ആദിത്യ ധറും. ഹിമാചല്‍ പ്രദേശിലെ യാമിയുടെ ഫാം ഹൗസില്‍ വെച്ച്‌ ജൂണ്‍ നാലിനായിരുന്നു ബോളിവുഡ്‌ താരം യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും തമ്മിലുള്ള വിവാഹം.

യാമി ഗൗതം - ആദിത്യ ധര്‍

വളരെ സ്വകാര്യമായാണ് ഈ വിവാഹം നടന്നത്. താരങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ വിവാഹ വാര്‍ത്ത പങ്കുവച്ചപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. വിവാഹ ശേഷം ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ യാമി തന്‍റെ പേര്‌ മാറ്റി യാമി ഗൗതം ധര്‍ എന്ന്‌ മാറ്റുകയും ചെയ്‌തിരുന്നു.

'ഉറി:ദ സര്‍ജിക്കല്‍ സ്ട്രൈക്ക്‌' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്‌. ആദിത്യ ധര്‍ വിക്കി കൗശലിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ യാമി ഗൗതമായിരുന്നു നായികമാരില്‍ ഒരാള്‍.

9. അലി അബ്ബാസ്‌ സഫര്‍ - അലിസിയ

Ali Abbas Zafar Alicia wedding : സംവിധായകന്‍ അലി അബ്ബാസ്‌ സഫറും കാമുകി അലിസിയയും തമ്മിലുള്ള വിവാഹവും ഈ വര്‍ഷമായിരുന്നു. ജനുവരി നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

അലി അബ്ബാസ്‌ സഫര്‍ - അലിസിയ

'സുല്‍ത്താന്‍', 'ടൈഗര്‍ സിന്താ ഹേയ്‌', 'ഭാരത്‌' എന്നീ സിനിമകളുടെ സംവിധായകനാണ് അലി അബ്ബാസ്‌ സഫര്‍.

10. ദിയ മിര്‍സ - വൈഭവ്‌ രേഖി

Dia Mirza Vaibhav Rekhi wedding : ഇന്ത്യന്‍ താരവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിയ മിര്‍സയും വൈഭവ്‌ രേഖിയും ഫെബ്രിവരി 15നാണ് വിവാഹിതരായത്‌. മുംബൈയിലെ മിര്‍സയുടെ കോംപ്ലെക്‌സ്‌ ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം മിര്‍സ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

ദിയ മിര്‍സ - വൈഭവ്‌ രേഖി

നിരവധി താരവിവാഹങ്ങള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിച്ചെങ്കിലും കത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍ വിവാഹമായിരുന്നു ഏറ്റവും ആര്‍ഭാടമായി നടന്ന താരവിവാഹം. അടുത്ത വര്‍ഷവും നിരവധി താരങ്ങളാണ് തങ്ങളുടെ വിവാഹത്തിനായി ഒരുങ്ങുന്നത്‌.

അതില്‍ പ്രധാനം ബോളിവുഡ്‌ ക്യൂട്ട്‌ ജോഡികളായ രണ്‍ബീര്‍ കപൂര്‍ - ആലിയ ഭട്ട്‌ വിവാഹമാണ്. അടുത്ത വര്‍ഷത്തെ താര വിവാഹങ്ങളെ വരവേല്‍ക്കാന്‍ നല്ലൊരു പുതുവര്‍ഷത്തെ കാത്തിരിക്കാം.

Also Read : Best malayalam songs 2021: മലയാള സിനിമയിലെ 5 മികച്ച പാട്ടുകള്‍

ABOUT THE AUTHOR

...view details