കേരളം

kerala

ETV Bharat / sitara

ട്വിറ്ററില്‍ ട്രെന്‍റിങായി 'ബോയ്‌കോട്ട് നെറ്റ്ഫ്ലിക്‌സ്' ഹാഷ്‌ടാഗ്, കാരണം 'എ സ്യൂട്ടബിള്‍ ബോയ്‌'യിലെ ചുംബന രംഗം - എ സ്യൂട്ടബിള്‍ ബോയ് സീരിസ്

സിനിമയിലെ ചുംബന രംഗം ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹാഷ്‌ടാഗുമായി രംഗത്തെത്തിയവര്‍ പറയുന്നത്

boycott netflix hashtag trending on twitter after a suitable boy series streaming  a suitable boy series streaming  boycott netflix hashtag  boycott netflix  a suitable boy series  ബോയ്‌കോട്ട് നെറ്റ്ഫ്ലിക്‌സ് ഹാഷ്‌ടാഗ്  എ സ്യൂട്ടബിള്‍ ബോയ്  എ സ്യൂട്ടബിള്‍ ബോയ് സീരിസ്  നെറ്റ്ഫ്ളിക്സ്
ട്വിറ്ററില്‍ ട്രെന്‍റിങായി 'ബോയ്‌കോട്ട് നെറ്റ്ഫ്ലിക്‌സ്' ഹാഷ്‌ടാഗ്, കാരണം 'എ സ്യൂട്ടബിള്‍ ബോയ്‌'യിലെ ചുംബന രംഗം

By

Published : Nov 22, 2020, 5:46 PM IST

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍റിങായിക്കൊണ്ടിരിക്കുന്ന ഹാഷ്‌ടാഗുകളില്‍ ഒന്നാണ് 'ബോയ്‌കോട്ട് നെറ്റ്ഫ്ലിക്‌സ്'. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സബ്‌സ്ക്രൈബേഴ്‌സുള്ള നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന 'എ സ്യൂട്ടബിള്‍ ബോയ്‌' സീരിസിലെ ചുംബന രംഗമാണ് ഹാഷ്‌ടാഗ് പ്രചരിക്കാന്‍ കാരണം. സിനിമയിലെ ചുംബന രംഗം ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹാഷ്‌ടാഗുമായി രംഗത്തെത്തിയവര്‍ പറയുന്നത്.

മീര നായര്‍ സംവിധാനം ചെയ്‌ത സീരിസിലെ ക്ഷേത്രത്തില്‍ ചിത്രീകരിച്ച സീക്വന്‍സില്‍ നടി തന്യാ മാനിക്താലയുടെ കഥാപാത്രമായ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള ലത നടന്‍ ദാനേഷ് രസ്വിയുടെ കഥാപാത്രമായ മുസ്ലീമായ കബീര്‍ ദുറാനിയെ ചുംബിക്കുന്നുണ്ട്. ഈ രംഗങ്ങളാണ് വലിയ ചര്‍ച്ചകള്‍ക്കും നെറ്റ്ഫ്ലിക്‌സ് ബഹിഷ്‌കരിക്കാനുമുള്ള ആഹ്വാനത്തിനും ഇടയാക്കിയത്. ഇന്ത്യയുടെ സംസ്‌കാരം അല്ല നെറ്റ്ഫ്ലിക്‌സ് പ്രദർശിപ്പിക്കുന്നതെന്നും വിമർശനമുണ്ട്.

നേരത്തെ ഹിന്ദു-മുസ്ലീം ഐക്യം പ്രകടിപ്പിച്ചുകൊണ്ടുള്ള തനിഷ്‌ക് ജ്വല്ലറിയുടെ ഒരു പരസ്യവും ലൗ ജിഹാദിന്‍റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രതിഷേധം കനത്തതോടെ ആ പരസ്യം കമ്പനി പിൻവലിക്കുകയും ചെയ്‌തു. തബു, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് എ സ്യൂട്ടബിള്‍ ബോയ് നെറ്റ്ഫ്ലിക്‌സ് സീരിസിലെ മറ്റ് അഭിനേതാക്കള്‍. വിക്രം സേത്തിന്‍റെ 1993ലെ അതേ പേരില്‍ വന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 23നാണ് നെറ്റ്ഫ്ലിക്‌സില്‍ 'എ സ്യൂട്ട് ബോയ്'പുറത്തിറങ്ങിയത്.

വിവാദത്തെക്കുറിച്ച്‌ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോതം മിശ്രയും പ്രതികരിച്ചിട്ടുണ്ട്. സീരിസിലെ വിവാദപരമായ ഉള്ളടക്കം പരിശോധിക്കാന്‍ പൊലീസ് അധികൃതരോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്‌സ് ബഹിഷ്‌കരിക്കുന്നതിനെ പിന്തുണച്ച്‌ ബിജെപി നേതാവ് ഗൗരവ് ഗോയലും രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details